in

ബംഗ്‌ളൂരുവില്‍ ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍

Share this story

ബംഗ്‌ളൂരു: കോവിഡ് നാലാം തരംഗത്തെ നേരിടാനുളള ഒരുക്കങ്ങള്‍ക്കിടെ ഒമിക്രോണിന്റെ 2 ഉപവകഭേദങ്ങള്‍ ബംഗ്‌ളൂരുവില്‍ കണ്ടെത്തി. ഒമിക്രോണ്‍ ബിഎ 2.10, ബിഎ 2.12 എന്നിവയാണിത്.


ഇതിനിടെ, സര്‍ക്കാര്‍ ഏറ്റെടുക്കാതെ വാക്‌സീന്‍ കെട്ടിക്കിടക്കുന്നതു മൂലം ഉത്പാദനം നിര്‍ത്തിവച്ചെന്ന് കോവിഷിള്‍ഡ് ഉത്പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 20 കോടി ഡോസ് വാക്‌സിനാണ് സീറത്തിന്റെ ഗോഡോണുകളില്‍ കെട്ടിക്കിടക്കുന്നത്. ഈ വര്‍ഷം പുതിയ ബാച്ച് വാക്‌സിന്‍ ഉത്പാദിപ്പിച്ചില്ല.


ഒരു ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് വരെ പറഞ്ഞു. എന്നാല്‍ അധികൃതര്‍ തീരുമാനമെടുക്കുന്നില്ല – സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.

ഒറ്റ രകതപരിശോധനയില്‍ അറിയാം പലതരം അര്‍ബുദം

രോഗങ്ങളെ നിലയ്ക്കു നിര്‍ത്തുന്ന മേയോ ക്ലിനികിനെക്കുറിച്ചറിയാന്‍…