ഓസ്റ്റിയോജെനസിസ് ഇംപെര്‍ഫെക്റ്റ് ഒരു ജനി തക അസ്ഥി രോഗമാണ്.പാരമ്പര്യവും ജീന്‍ മ്യൂട്ടേ ഷനുമാണ് കാരണമായി പറയുന്നത്. ഈ രോഗ ത്തിന് ബ്രിട്ടില്‍ ബോണ്‍ ഡിസീസ് എന്നും പേരു ണ്ട്. ഈ രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ അസ്ഥികള്‍ വളരെ പെട്ടെന്ന് ഒടിയാനിടയാകും. പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തന്നെ അസ്ഥികള്‍ ഒടിയാം. ഈ രോഗാവസ്ഥയ്ക്കു പ്രധാനമായും രണ്ടു വിഭാഗമാണുള്ളത്. ആദ്യ വിഭാഗത്തില്‍ ഒടി വുകളോടു കൂടി കുഞ്ഞ് ജനിക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ ജനിക്കുമ്പോള്‍ കുഞ്ഞിനു കുഴപ്പ മില്ല. കുറച്ചു കഴിഞ്ഞ് കൗമാരകാലമെത്തുമ്പോള്‍ ചെറിയ പരുക്കുകളില്‍ പോലും വലിയ ഒടിവുക ളും വൈകല്യവും വരുന്നു. ജനിതക പരിശോധനക ളും അസ്ഥി സാന്ദ്രതാപരിശോധനകളുമാണ് രോഗ നിര്‍ണയ മാര്‍ഗങ്ങള്‍ ഈ രോഗം സുഖപ്പെടുത്താ നാകില്ല. മാനേജ് ചെയ്യുകയാണു പ്രതിവിധി. ഒക്യു പേഷനല്‍ തെറപ്പി, ഫിസിക്കല്‍ തെറപ്പി അസിസ്റ്റ വ് ഡിവൈസസ്, മരുന്നുകള്‍ എന്നിവയെല്ലാം ഇതി ന്റെ ചികിത്സാ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. അസ്ഥി കള്‍ ഒടിയുന്നതിന് ബ്രേസുകളും സ്പ്ലിന്റുകളും ഉപ യോഗിക്കാം. ശസ്ത്രക്രിയാരീതികളും ഉണ്ട് . മ് യിലൂടെ കമ്പിയിട്ട് കാലുകള്‍ വളയാതിരിക്കാനും ഒടിവുകള്‍ വരാതിരിക്കാനും പ്രൊട്ടക്റ്റീവ് ആയി ചെയ്യുന്ന ശസ്ത്രക്രിയകള്‍ ഇന്നുണ്ട്
in HAIR & STYLE, HEALTH, LIFE, LIFE - Light, LifeStyle, news, SIDHA, SOCIAL MEDIA