in ,

വേദനയില്‍ നിന്ന് മുക്തി,ഫിസിയോതെറാപ്പിയിലൂടെ

Share this story

ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി. രോഗികളുടെ ചലനാത്മകത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പുനഃസ്ഥാപിക്കുകയും, അവരുടെ പരമാവധി കഴിവുകൾ നേടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി ആസ്വദിക്കാനും പ്രാപ്തമാക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം.

മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് (നടുവേദന, സന്ധിവാതം) ന്യൂറോളജിക്കൽ അവസ്ഥകൾ(സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം)ഹൃദയ സംബന്ധമായ അവസ്ഥകൾ( ഹൃദ്രോഗം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി രോഗം)സ്പോർട്സ് സംബന്ധമായ പരിക്കുകൾ, ശസ്ത്രക്രിയാനന്തര പുനരധിവാസം തുടങ്ങിയ രോഗാവസ്ഥകളെ എല്ലാം ഫിസിയോതെറാപ്പിയിലൂടെ ചികിൽസിക്കാൻ കഴിയും.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് നടുവേദന. ഒട്ടുമിക്കപേരും മറ്റു രോഗാവസ്ഥയുമായി ഇതിനെ കൂട്ടിച്ചേർത്തുകൊണ്ട് ചികിത്സ തേടാൻ മടി കാണിക്കുന്നതയിട്ടാണ് കണ്ടുവരുന്നത്. നടുവേദന നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഫിസിയോതെറാപ്പി നിർണായകമായതിനാൽ നടുവേദന അനുഭവപ്പെടനുള്ള കാരണങ്ങൾ

പേശി പിരിമുറുക്കം അല്ലെങ്കിൽ പരിക്ക്. മോശം പോസ്ചർ അതായത് തെറ്റായ ബയോമെക്കാനിക്സ്. ഹെർണിയേറ്റഡ് ഡിസ്കുകൾ അല്ലെങ്കിൽ ഡീജനറേറ്റീവ് ഡിസ്ക് രോഗം. ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ നട്ടെല്ല് ഒടിവുകൾ. ഉദാസീനമായ ജീവിതശൈലി. വ്യായാമത്തിൻ്റെ അഭാവം. തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി കണ്ടുവരാറുള്ളത്. ഇത്തരം അവസ്ഥകളെ ഫിസിയോ തെറാപ്പിയിലൂടെ പ്രധിരോധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

1.ആദ്യ ഘട്ടത്തിൽ തന്നെ വേദനയുടെ അടിസ്ഥാന കാരണങ്ങൾ, ചലന രീതികൾ, പ്രവർത്തന പരിമിതികൾ എന്നിവ തിരിച്ചറിയുക.

2. ശരിയായ പോസ്ചർ, ലിഫ്റ്റിംഗ് ടെക്നിക്കുകൾ, ബോഡി മെക്കാനിക്സ് എന്നിവ പരിശോധിക്കുക.

3.മാനുവൽ തെറാപ്പി സോഫ്റ്റ് ടിഷ്യു മൊബിലൈസേഷൻ, ജോയിൻ്റ് മൊബിലൈസേഷൻഎന്നിവയിലൂടെ വേദന കുറയ്ക്കാം.

4.വ്യായാമതിലോടെ വഴക്കവും ചലനശേഷിയുംവർദ്ധിപ്പിച്ച് കോർ ബാക്ക് പേശികളെ ശക്തിപ്പെടുത്തി ശരിയായ ചലനം തിരിച്ച് കൊണ്ടുവരുന്നു.

5. പേശികളുടെ പ്രവർത്തന പരിശീലനം, ബാലൻസ്, ഏകോപനം എന്നിവ മെച്ചപ്പെടുത്തുക.

കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

വളർത്തുമൃഗങ്ങളുമായുള്ള അടുപ്പം സ്ത്രീകളിലെ മാനസികസമ്മർദ്ദം കുറയ്ക്കും