- Advertisement -Newspaper WordPress Theme
Newsവിശന്ന് കരയുന്ന മക്കള്‍; ദാരിദ്ര്യം സഹിക്കാതെ മക്കള്‍ക്ക് വിഷം നല്‍കി കൊന്നു അമ്മ; ഞെട്ടിത്തരിച്ച് പഞ്ചാബ്

വിശന്ന് കരയുന്ന മക്കള്‍; ദാരിദ്ര്യം സഹിക്കാതെ മക്കള്‍ക്ക് വിഷം നല്‍കി കൊന്നു അമ്മ; ഞെട്ടിത്തരിച്ച് പഞ്ചാബ്

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിലെ കാണ്‍പുര്‍ ഗ്രാമത്തില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളെ ഇരുമ്പുപെട്ടിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ദാരിദ്ര്യം മൂലം കുട്ടികള്‍ക്കു വിഷം നല്‍കുകയായിരുന്നുവെന്ന് അമ്മ പോലീസിനോടു വെളിപ്പെടുത്തി.

കാഞ്ചന്‍ (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി മക്‌സുദാന്‍ പോലീസ് സ്റ്റേഷനില്‍ ഇവരെ കാണാതായെന്ന പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നു.

ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ മക്കളെ കണ്ടില്ല എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ഇരുമ്പ്‌പെട്ടിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞിരുന്നു. ആകെ അഞ്ച് കുട്ടികളാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme