- Advertisement -Newspaper WordPress Theme
WOMEN HEALTHപൈനാപ്പിള്‍ ആര്‍ത്തവ വേദനയ്ക്ക് പരിഹാരമോ?

പൈനാപ്പിള്‍ ആര്‍ത്തവ വേദനയ്ക്ക് പരിഹാരമോ?

ആര്‍ത്തവകാലത്തെ വേദന സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.പലപ്പോഴും വേദന സംഹാരികളും ,ഹോട്ട് ബാഗുകളുമൊക്കെയാണ് ഇതിനൊരു ആശ്വാസം.എന്നാല്‍ പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവ വേദനയ്ക്ക് ആശ്വാസമാണെന്നാണ് അമേരിക്കയിലെ ഡോ.കുനാല്‍ സൂദ് പറയുന്നത്.

ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പ് പൈനാപ്പിള്‍ കഴിക്കുന്നത് വയര്‍വേദന ,മാനസിക പിരിമുറുക്കം ,ശരീരവേദന എന്നിവ കുറയ്ക്കും. ഈ സമയങ്ങളില്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ആണ് ഏറ്റവും ഗുണകരമെന്ന് അദ്ദേഹം പറയുന്നു.ബ്രോമെലൈന്‍, വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയാല്‍ സമ്പന്നമാണ് പൈനാപ്പിള്‍,അതിനാല്‍ ഇത് ആര്‍ത്തവ വേദനയെ സ്വാഭാവികമായി നിയന്ത്രിക്കാന്‍ സഹായിക്കും.

പേശികളുടെ ആരോഗ്യത്തിനും ,ശരീരത്തിലുണ്ടാകുന്ന വീക്കം തടയാനും പൈനാപ്പിളിലെ ബ്രോമെലൈന്‍ ഗുണം ചെയ്യും കൂടാതെ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകള്‍ ആര്‍ത്തവസമയത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഏറെ നല്ലതാണ്.

ഇത് മാത്രമല്ല വേദനയുടെ കാഠിന്യം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് ഒരു മികച്ച ഓപ്ഷനാണെന്ന് മധുകര്‍ റെയിന്‍ബോ ഹോസ്പിറ്റലിലെ ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്സ് ഡയറക്ടര്‍ ഡോ. ജയശ്രീ സുന്ദര്‍ ദേശിയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.വ്യായാമത്തിന് ശേഷം ശരീരം റിലീസ് ചെയ്യുന്ന എന്‍ഡോര്‍ഫിന്‍സ് രക്തയോട്ടം , ഊര്‍ജ്ജം എന്നിവ വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme