in , , , , ,

പിണ്ണാക്ക് ചില്ലറകാരനല്ല

Share this story

ചില തരം വാതരോഗങ്ങള്‍ക്ക് പിണ്ണാക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്

പിണ്ണാക്ക് പല തരം – എള്ളിന്‍ പിണ്ണാക്ക്, നാളികേര പിണ്ണാക്ക്,കടലപിണ്ണാക്ക് എന്നിങ്ങനെ ഉല്‍പത്തി സ്ഥാനമനനുസരിച്ചാണ് വകഭേദങ്ങള്‍പിണ്ണാക്ക് ഔഷധമുള്ള ഒരു പദാര്‍ത്ഥമാണ്.ആയുര്‍വേദചികിത്സയില്‍ ഇത് ഉപയോഗപ്പെടുത്താറുണ്ട്. ആയുവേദത്തില്‍ പിണ്ണാക്കിനെ പിണ്യാകം എന്ന് പറയുന്നു.

എള്ളിന്‍ പിണ്ണാക്ക് കഷായം വെയ്ക്കുക,കുമിഴ്, കൂവളം,പൂപ്പാതിരി,പലകപ്പയ്യാനി,മുഞ്ഞ എന്നീ അഞ്ച് മരുന്നുകള്‍ ഒന്നിച്ചെടുത്ത് വെറെ കഷായം വെയ്ക്കുക. ഇതില്‍ എള്ളിന്‍പിണ്ണാക്ക് കഷായത്തിന് തുല്യമായ അളവില്‍ എള്ളെണ്ണയും എട്ടിരട്ടി പശുവിന്‍ പാലും ചേര്‍ക്കുക. ഇവ ഒരുമിച്ച് ചേര്‍ത്ത് കാച്ചി അരിച്ചെടുക്കുക. ചിലതരം വാതരോഗങ്ങള്‍ക്ക് (ഉദാ: ന്യൂറോമസ്‌കുലാര്‍ ഡിസീഡസ്) ഇതൊരു വിശേഷപ്പെട്ട ഔഷധമാണ്.പുറമേ ഉപയോഗിക്കാനാണ് സാധാരണ വിധിക്കാറുണ്ട്. പിണ്യാകത്തില്‍ പ്രോട്ടീന്‍, മിനറലുകള്‍, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ സാനിധ്യമുണ്ട്.ഈ പോഷകഗുണസമ്പന്നതയാകണം കാലിത്തീറ്റയായി പിണ്ണാക്ക് ഉപയോഗിക്കാന്‍ കാരണം.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹപൂര്‍ണമായ സഹവര്‍ത്തിത്വവും ഇതില്‍ പ്രതിഫലിക്കുന്നത്.

കുട്ടികളിലെ ഉയരക്കുറവ് നിസ്സാരമാക്കരുത്

ആതുരസേവന രംഗത്തെ രണ്ട് ദശകത്തിന്റെ കീര്‍ത്തിമുദ്രയില്‍ കിംസ്‌ഹെല്‍ത്ത് ഫാമിലി ഫെസ്റ്റ്