in , , , , , ,

ഈ താലൂക്ക് ആശുപ്രതിയില്‍ എത്തിയാല്‍ രോഗങ്ങള്‍ മാത്രമല്ല, അമിതവണ്ണവും കുറയ്ക്കാം

Share this story

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്ങാവുകയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി ശരീരത്തിന്റെ തടികുറക്കുന്നതിനുളള ഒബേസിറ്റി ക്ലിനിക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെ ഒബേസിറ്റി ക്ലിനിക്കാണിത്. തിങ്കള്‍ മുതല്‍ ശനിവരെയുളള ദിവസങ്ങളില്‍ വൈകുന്നേരം 3.30 വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം ആശുപ്രതിയിലെ ജിവിശൈലി രോഗവിഭാഗത്തിന്റെ നേത്യത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ഡോക്ടറുടെയും ഡയറ്റീഷന്റെയും നഴ്‌സിന്റെയും സേവനം ക്ലിനിക്കില്‍ ലഭ്യമാണ്.

അമിത വണ്ണം കുറയ്്ക്കുന്നതിന് സഹായം തേടി ഒരാള്‍ ആശുപത്രിയിയിലെ ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്കില്‍ വരികയും ആഴ്ചകള്‍കൊണ്ട് അവരുടെ തടി കുറയുകയും ചെയ്തതോടെ ഇത് മനസ്സിലാക്കി കൂടുതല്‍ പേര്‍ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇതാണ് പിന്നീട് ഒബേസിറ്റി ക്ലിനിക്ക് ആരംഭിക്കാന്‍ പ്രചോദനമായതെന്ന് ഡയറ്റീഷന്‍ ബിനി ആന്റണി പറഞ്ഞു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുട്ടികളില്‍ ഉള്‍പ്പെടെ ശരീര ഭാരം തീരെ ഇല്ലാത്തവര്‍ക്കും ഡോക്ടറുടെ നിര്‍ദേശപ്രകാരം തടിമെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് ഡോ. അമല്‍ജ്യോതി പറഞ്ഞു.

മികച്ച ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കായകല്‍പ് പുരസ്‌കാരത്തിന് ഈ വര്‍ഷം കുറ്റ്യാടി താലൂക്ക് ആശുപത്രി അര്‍ഹത നേടിയിരുന്നു. ആശുപത്രിയിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയിലെ മികച്ച ജീവിതശൈലി രോഗ നിര്‍ണയ ക്ലിനിക്കായും ആശുപത്രിയിലെ ക്ലിനിക്കിനെ തിരഞ്ഞെടുത്തിരുന്നു.

പ്രസവിക്കാന്‍ നിങ്ങള്‍ക്ക് പേടിയാണോ, എന്നാല്‍ പ്രസവം വേദനാ രഹിതമാക്കാം

നാരങ്ങാവെളളത്തില്‍ ഉപ്പിട്ടു കുടിക്കുന്നത് അപകടകരമോ?