- Advertisement -Newspaper WordPress Theme
HEALTHചൂടിന് കുരുമുളക് ഉപയോഗം കുറയ്ക്കാം; ഇല്ലെങ്കില്‍ പണി കിട്ടും

ചൂടിന് കുരുമുളക് ഉപയോഗം കുറയ്ക്കാം; ഇല്ലെങ്കില്‍ പണി കിട്ടും

മുട്ട പൊരിക്കാന്‍ ആണെങ്കിലും ബീഫ് കറിക്കാണെങ്കിലും കുരുമുളക് വാരി വിതറുകയെന്നത് നമ്മുടെ ഒരു ശീലമാണ്. പല നാടന്‍ വിഭവങ്ങളുടെയും രുചി കൂട്ടാന്‍ കുരുമുളക് തന്നെ വേണം. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ശീലം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍.

കുരുമുളക് ശരീര താപനില വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇത് വേനല്‍ക്കാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. കുരുമുളകിന്റെ അമിത ഉപഭോഗം നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട് ഉണ്ടാക്കും.

കൂടാതെ കുരുമുളക് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു, അതിനാല്‍ ഏതെങ്കിലും മരുന്നു കഴിക്കുന്നവര്‍ കുരുമുളക് കഴിക്കുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നത് നല്ലതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme