മൈഗ്രേന്‍ ഉള്ളവര്‍ക്ക് അറിയം എത്രത്തോളം ദുഷ്‌കരമായ അവസ്ഥയാണതെന്ന്, തല പൊട്ടിപ്പിളരുന്നത് പോലെയാണ് വേദന നമുക്ക് അനുഭവപ്പെടുക. തണുത്ത് മരവിക്കുന്നത് പോലെ കണ്ണുകളുടെ പിറകിലേക്കും വശങ്ങളിലേക്കും വേദന വ്യാപിക്കുന്നു. ചര്‍ദ്ദിക്കാനുള്ള തോന്നല്‍ ഉണ്ടാകുന്നു, വെളിച്ചവും ശബ്ദവും അരോചകമാവുന്നു.
ഉറക്കം പോലും നഷ്ടപ്പെടുന്ന രീതിയില്‍ കഠിനമാണ് ഈ തലവേദന. ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ ഉറക്കം പോലും ഈ അവസ്ഥയില്‍ ലഭിക്കൂ. ഇത് സാധാരണ തലവേദനയെ പോലെയാവില്ല, മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നില്‍ക്കാം. മൈഗ്രേന്‍ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ അവരുടെ ഓരോ മാസത്തെയും പകുതിയോളം ദിവസങ്ങള്‍ രോഗാവസ്ഥയിലാണ് കഴിയുന്നത്.
രണ്ടില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകള്‍ തലവേദന അനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍, ജനസംഖ്യയുടെ 15 ശതമാനം ആളുകളില്‍ ജീവിതത്തിന്റെ പല കാലഘട്ടങ്ങളില്‍ ആയി മൈഗ്രെയ്ന്‍ അനുഭവപ്പെട്ടതായി പഠനങ്ങള്‍ പറയുന്നു.
മൈഗ്രൈന്റെ പ്രവര്‍ത്തനരീതികളെ കൃത്യമായി നിര്‍വ്വചിക്കാന്‍ ആവില്ലെങ്കിലും ഇതിനെയൊരു ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡര്‍ ആയാണ് മെഡിക്കല്‍ ലോകം വീക്ഷിക്കുന്നത്. സെറിബ്രല്‍ കോര്‍ട്ടെക്സിന്റെ വര്‍ധിച്ച ഉത്തേജനവും അതോടൊപ്പം തന്നെ പെയ്ന്‍ ന്യൂറോണുകളുടെ അസാധാരണ നിയന്ത്രണവുമാണ് മേല്‍പ്പറഞ്ഞ ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡറിന് കാരണമായി ഭവിക്കുന്നത്.
പരിഹാരം
ധാരാളം വെള്ളം കുടിക്കുക. ഇത് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിനും തലവേദനയില്‍ നിന്ന് ആശ്വസം ലഭിക്കുന്നതിനും സഹായിക്കും.
ഐസ് പായ്ക്കുകള്‍ തലയില്‍ വയ്ക്കുന്നതിലൂടെ വേദനയില്‍ നിന്ന് ആശ്വാസം നല്‍കും
വ്യായാമം ചെയ്യുന്നത് പതിവാക്കുക. ദിവസവും വ്യായാമം ചെയ്യുന്നത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനും സഹായിക്കും.
രാത്രി ഉറക്കക്കുറവ് മൈഗ്രേനിന് കാരണമാകും. അതിനാല്‍ മൈഗ്രേന്‍ ഉള്ളവര്‍ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ഉറങ്ങുക
മൈഗ്രേന്‍ പ്രശ്‌നമുള്ളവര്‍ ദിവസവും ക്യത്യമായി തന്നെ ഭക്ഷണം കഴിക്കുക. ചീസ്, ചോക്ലേറ്റ്, കഫീന്‍ തുടങ്ങിയവ ഒഴിവാക്കുക