കൈകള്‍ ഉപയോഗിച്ചാണെങ്കിലും വാഷിംഗ് മെഷീനില്‍ ആണെങ്കിലും വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ വെള്ളത്തിന്റെ ചൂട് അറിഞ്ഞു വേണം വസ്ത്രം അലക്കാന്‍. ഓരോ വസ്ത്രങ്ങളും എങ്ങനെയാണ് കഴുകേണ്ടതെന്ന് വസ്ത്രത്തിന്റെ പിന്‍ഭാഗത്തായി കെയര്‍ ടാഗ് കൊടുത്തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങള്‍ കഴുകേണ്ടത്
കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒരിക്കലും ചൂട് വെള്ളത്തില്‍ കഴുകാന്‍ പാടില്ല. ഇത് വസ്ത്രം കേടുവരാനും നിറം മങ്ങി പോകാനും കാരണമാകും
സില്‍ക്ക് പോലുള്ള വസ്ത്രങ്ങള്‍ ചൂട് വെള്ളത്തില്‍ കഴുകരുത്. പകരം തണുത്ത വെള്ളത്തില്‍ കഴുകാം
അത്ലറ്റിക് വസ്ത്രങ്ങള്‍ ഇലാസ്റ്റിക് പോലുള്ള മെറ്റീരിയലിലാണ് ഉണ്ടാക്കുന്നത്. ചൂട് വെള്ളത്തില്‍ കഴുകിയാല്‍ ഇതിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
കറയുള്ള വസ്ത്രങ്ങള്‍ ചൂട് വെള്ളത്തില്‍ കഴുകരുത്. ഇത് വസ്ത്രത്തില്‍ കൂടുതല്‍ കറ പറ്റിയിരിക്കാന്‍ കാരണമാകും.