എന്ത് വസ്ത്രം വാങ്ങിയാലും അത് ഉടനെ ഉപയോഗിക്കാന്‍ ഒരുങ്ങുന്നവരാണ് നമ്മളില്‍ അധികപേരും. ചിലര്‍ക്ക് പുതിയ വസ്ത്രങ്ങളുടെ മണം ഇഷ്ടമായിരിക്കും. എന്നാല്‍ കടയില്‍ ചെന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ നമ്മളുള്‍പ്പെടെ പലരും അത് ട്രയല്‍ ചെയ്ത് നോക്കാറുണ്ട്. അത്തരത്തില്‍ നമ്മള്‍ വാങ്ങുന്ന വസ്ത്രങ്ങളും പലരും ഇട്ടുനോക്കിയതാവാം. അതുകൊണ്ട് തന്നെ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുന്നേ കഴുകുന്നതാണ് നല്ലത്. എന്നാല്‍ പലരും പുതിയ വസ്ത്രങ്ങള്‍ കഴുകാറില്ല. വസ്ത്രങ്ങളുടെ നിറം മങ്ങും, കളര്‍ പോകും, ചുരുങ്ങും എന്നൊക്കെ പറഞ്ഞ് കഴുകാന്‍ മടിക്കുന്നവരാണ് അധികപേരും. നിങ്ങളൊന്ന് ആലോജിച്ച് നോക്കൂ പലരുടെയും കൈകളില്‍ നിന്നും വരുന്ന വസ്ത്രങ്ങള്‍ അതേപടി ഉപയോഗിക്കുന്നതിനേക്കാളും അഴുക്കും അണുക്കളും കളഞ്ഞ് വൃത്തിയായി ഉപയോഗിക്കുന്നതല്ലേ നല്ലത്.
കഴുകാതെ പുതിയ വസ്ത്രം ധരിക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍
നിങ്ങള്‍ ഓണ്‍ലൈനിലോ മാളുകളിലോ വാങ്ങുന്ന വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് മുമ്പ് പലരും ധരിച്ചിട്ടുണ്ടാകാം. അവരില്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളോ ചര്‍മ്മ അണുബാധയോ ഉണ്ടായിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഈ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുന്നതിലൂടെ നിങ്ങള്‍ക്കും അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കടയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളില്‍ പലരും സ്പര്‍ശിച്ചിട്ടുണ്ടാകാം. ഇതുകൂടാതെ പലരും അത് സ്വയം ഇട്ടുനോക്കി പരീക്ഷിച്ചിട്ടുമുണ്ടാകാം. ഇതിനാല്‍ ബാക്ടീരിയയും അണുബാധയും പരത്തുന്ന രോഗാണുക്കളും ആ വസ്ത്രങ്ങളില്‍ ഉണ്ടാകാം. നിങ്ങള്‍ ആ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അണുബാധയോ ചര്‍മ്മപ്രശ്‌നമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളില്‍ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കഴുകാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.
ഓണ്‍ലൈന്‍ സ്റ്റോറുകളിലും മാളുകളിലും സൂക്ഷിക്കുന്ന വസ്ത്രങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ നിരവധി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വസ്ത്രങ്ങളുടെ പാക്കറ്റ് തുറക്കുമ്പോഴെല്ലാം വസ്ത്രങ്ങള്‍ കേടാകാതിരിക്കാനുള്ള രാസവസ്തുക്കള്‍ കാരണം അവയില്‍ നിന്ന് ദുര്‍ഗന്ധം വരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട. അതിനാല്‍, ഈ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുന്നത് അലര്‍ജി പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ചര്‍മ്മ സൗന്ദര്യം കൂട്ടാന്‍ ദീപിക പദുക്കോണിന്റെ സീക്രട്ട് പരീക്ഷിക്കാം