- Advertisement -Newspaper WordPress Theme
Fashionഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും 'വിലപിടിപ്പുള്ള' ബാര്‍ബർ

ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും ‘വിലപിടിപ്പുള്ള’ ബാര്‍ബർ

ബോളിവുഡ് നടന്മാരും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ വസ്ത്രങ്ങളും ഹെയർസ്റ്റൈലുകളുമെല്ലാം ഫാഷന്‍ പ്രേമികള്‍ വിടാതെ പിന്തുടരുന്ന കാര്യങ്ങളാണ്. ഓരോരുത്തർക്കും പേഴ്സണലായ ഡിസൈനേഴ്സും ഹെയർസ്റ്റൈലിസ്റ്റുമുള്‍പ്പടെയുണ്ടാകും. ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ക്ക് സിഗ്നേച്ചര്‍ ലുക്കുകള്‍ നല്‍കുന്നതില്‍ പ്രശസ്തനായ ഹെയര്‍ സ്റ്റെലിസ്റ്റാണ് ആലിം ഹക്കിം.

രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, എം എസ് ധോണി, വിരാട് കോഹിലി തുടങ്ങിയവര്‍ക്ക് ഹെയര്‍കട്ടുകള്‍ ചെയ്യുന്നത് അദ്ദേഹമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബാര്‍ബറാണ് ആലിം ഹക്കിം. ഒരു ഹെയര്‍ കട്ടിന് കുറഞ്ഞത് ഒരു ലക്ഷം രൂപ വരെയാണ് അദ്ദേഹം ഈടാക്കുന്നത്.
ആലിം ഹക്കിമിൻ്റെ ക്രിയേറ്റിവിറ്റിയും കൃത്യതയുമാണ് അഭിനേതാക്കളും കായിക താരങ്ങളും അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണം. അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലുകള്‍ ഇൻഡസ്ട്രിയിൽ പല ട്രെന്‍ഡുകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.

ബോളിവുഡ് സിനിമയായ ആനിമലില്‍ രണ്‍ബീര്‍ കപൂറിനും വാറില്‍ ഹൃത്വിക് റോഷനെയും ആലിമാണ് സ്‌റ്റെല്‍ ചെയ്തത്. എംഎസ് ധോണി, വിരാട് കോഹ്‌ലി, തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെയും ഹെയർസ്റ്റൈലിസ്റ്റായി. ഐപിഎല്‍ 2024ന് മുമ്പ് അദ്ദേഹം കോഹ്ലിയുടെ പുരികത്തില്‍ ഒരു പുതിയ സ്റ്റെല്‍ നല്‍കി. അത് പിന്നീട് ട്രെന്‍ഡായി മാറുകയും ചെയ്തിരുന്നു. മുടിമുറിക്കുന്നത് മാത്രമല്ല, സവിശേഷമായ ലുക്ക് നല്‍കുക കൂടിയാണ് ഹെയര്‍സ്റ്റൈലിംഗ് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme