in , , , ,

മുഖക്കുരുവിനെ ഭയക്കാതെ നേരിടാം

Share this story

കൗമാരക്കാരില്‍ ചിലരില്‍ ഉണ്ടാവുന്ന ഒരു പ്രതിഭാസമാണ് മുഖക്കുരു. മുഖക്കുരുവിനെ ഭയക്കാതെ നേരിട്ടാല്‍ ഇതിനെ സിംപിളായി പരിഹരിക്കാവുന്നതാണ്. മനുഷ്യശരീരത്തില്‍ ഏറ്റവുമാദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഗ്രന്ഥിയാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ എണ്ണമയമാര്‍ന്ന സീബം എന്ന സ്രവം ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങള്‍ വഴി തൊലിപ്പുറത്തെത്തുകയും ചര്‍മ്മത്തിന് മെഴുക്കുമയം നല്‍കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ ഏകദേശം നാലാം മാസത്തല്‍ തുടങ്ങി ജീവിതകാലം ഉടനീളം തുടരുന്ന പ്രക്രിയയാണിത്.

ഉത്പാദനം അധികമാകുമ്പോള്‍ അല്ലെങ്കില്‍ ഗ്രന്ഥികളുടെ പുറത്തേക്കുളള പാത അടഞ്ഞു പോകുമ്പോള്‍ സീബം ഉളളില്‍ തങ്ങി നിറയുകയും സെബേഷ്യസ് ഗ്രന്ഥികള്‍ വീര്‍ത്ത് മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന്റെ ആദ്യഘട്ടം. ഇവയെ കാര എന്നു വിളിക്കുന്നു.

ചര്‍മ്മ പ്രതലത്തിലെ സുഷിരങ്ങള്‍ അടഞ്ഞിരുന്നാല്‍ വെളുത്ത് കാണപ്പെടുന്ന കാരകളെ വൈററ് ഹെഡ്സ് എന്നും സുഷിരങ്ങള്‍ തുറന്ന അവസ്ഥയില്‍ കറുത്ത് കാണപ്പെടുന്ന കാരകളെ ബ്ലാക്ക് ഹെഡ്സ് എന്നും വിളിക്കുന്നു. ക്യൂട്ടീബാക്ടീരിയം അക്നെസ് പോലുളള രോഗാണുബാധ മൂലം മുഖക്കുരു പഴുക്കുകയും അവ ഉണങ്ങിയാലും കലകളും വടുക്കളും അവശേഷിക്കുകയും ചെയ്യുന്നു.
മുഖക്കുരു മാറുന്ന സമയത്ത് തൊലിയില്‍ അവശേഷിക്കുന്ന ഇളം ബ്രൗണ്‍ അല്ലെങ്കില്‍ കറുപ്പു നിറത്തിലുളള അടയാളത്തെ കലകള്‍ എന്നാണ് പറയുക. തീവ്രത കൂടിയ മുഖക്കുരുക്കള്‍ ഉണങ്ങുന്ന സമയത്ത് അവശേഷിക്കുന്ന ചെറിയ സുഷിരങ്ങളാണ് വടുക്കള്‍. കലകള്‍ ഏതാനും മാസങ്ങള്‍ കൊണ്ടോ വര്‍ഷങ്ങള്‍ കൊണ്ടോ തനിയേ മാറിപ്പോകും എന്നാല്‍ വടുക്കള്‍ എന്നെന്നും നിലനില്‍ക്കും.

പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മായ്ക്കാനാകുമോ?

പ്രമേഹം മാറാന്‍ സാധ്യതയുളളവര്‍ ആരൊക്കെ?