in , , , ,

പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മായ്ക്കാനാകുമോ?

Share this story

പ്രായം കൂടും തോറും ശരീരവും മനസും മാറ്റങ്ങള്‍ പ്രകടമാക്കുന്നുവെന്നത് സത്യമാണ്. എന്നാല്‍ പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മറയ്ക്കാനാകുമോ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രായം കൂടുമ്പോള്‍ പുതിയ കോശങ്ങളുടെ ഉത്പാദനം കുറയുന്നതിനാല്‍ ചര്‍മ്മത്തിന്റെ കട്ടി കുറയും ഇലാസ്റ്റിക് ഫൈബറുകളും മറ്റും കുറയുന്നതിനാല്‍ എക്സ്പ്രഷന്‍ ലൈനുകളും ഉറക്കത്തിലുണ്ടാകുന്ന വരകളും മാഞ്ഞുപോകാതെ സ്ഥായിയായി കിടക്കുന്നു.

കൊഴുപ്പ് നഷ്ടപ്പെടുന്നതിനാല്‍ കവിളുകള്‍ ഒട്ടിപ്പോകുന്നു. ചര്‍മ്മത്തിലെ ജലാംശം കുറയുന്നതിനാല്‍ വരണ്ടു പോകുന്നു പേശികളും ചര്‍മ്മവും അയയുന്നു. ഇത്തരം കാര്യങ്ങള്‍ ആരംഭത്തിലാണെങ്കില്‍ റേഡിയോ ഫ്രീക്വന്‍സി, അള്‍ട്രാസൗണ്ട് ട്രീറ്റ്മെന്റ്, ലേസര്‍ റിജുവിനേഷന്‍, മിസോതെറാപ്പി എന്നീ ചികിത്സകള്‍ മതിയാകും. ആഴത്തിലുളള റിങ്കിളുകള്‍ മാറ്റാന്‍ പ്യൂരിഫൈഡ് പ്രോട്ടീന്‍ ഇഞ്ചക്ഷന്‍, ഡെര്‍മല്‍ ഫില്ലേഴ്സ്, പ്ലേറ്റ്്ലെറ്റ് റിച്ച് പ്ലാസ്മ ഇന്‍ജക്ഷന്‍സ്, മൈക്രോ നീഡ്ലിംങ് ചികിത്സകള്‍ വേണ്ടി വരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രായത്തെ ചെറുക്കാന്‍ ചര്‍മ്മശുശ്രൂഷ ചെറുപ്പത്തില്‍ തന്നെ തുടങ്ങണം.

പകല്‍ പുറത്തുപോകുമ്പോള്‍ പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
കുളികഴിഞ്ഞ് മോയ്സ്ചറൈസറും പുരട്ടാം.

പോഷകാഹാരം കഴിക്കുക.

8-10 ഗ്ലാസ് വെളളം കുടിക്കണം.

ഫേഷ്യല്‍ എക്സര്‍സൈസുകള്‍, യോഗ, മെഡിറ്റേഷന്‍ ഇതൊക്കെ പ്രായത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കും.

പുകവലി, മദ്യപാനം,ജങ്ക്ഫുഡ് എന്നിവ പാടേ ഉപേക്ഷിക്കുക.

8 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം.

മാനസിക പിരിമുറുക്കം ഉണ്ടെങ്കിലും പെട്ടെന്ന് പ്രായത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാം.

ആന്റീ എജിങ് ക്രീം ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.

ഓരോരുത്തരുടേയും ചര്‍മ്മത്തിന് ചേരുന്നത് മാത്രം ഉപയോഗിക്കുക.

വിഷമിക്കേണ്ട,കലകളും വടുക്കളും ചികിത്സിച്ച് മാറ്റാം

മുഖക്കുരുവിനെ ഭയക്കാതെ നേരിടാം