in , , , , , , ,

വിഷമിക്കേണ്ട,കലകളും വടുക്കളും ചികിത്സിച്ച് മാറ്റാം

Share this story

നിങ്ങളുടെ ശരീരത്തിലെ കലകളും വടുക്കളും നിങ്ങളെ ആലോസരപ്പെടുത്തുന്നുണ്ടോ. എന്നാല്‍
കലകളും വടുക്കളും മാറാന്‍ ഇന്ന് കൂടുതല്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ്. വടുക്കള്‍ പൂര്‍ണ്ണമായി മാറ്റാനാകില്ലെങ്കിലും നല്ല രീതിയില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും. ഇതില്‍ വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റം വരാം. അതിനായിള്ള നൂതന ചികിത്സാ രീതികള്‍ ഇന്ന് ലഭ്യമാണ്.

കെമിക്കല്‍ പീല്‍സ്, മൈക്രോഡെര്‍മാബ്രഷന്‍, ക്രയോതെറാപ്പി, ഡെര്‍മല്‍ ഫില്ലര്‍ മുതലായ ചികിത്സകള്‍ നല്ല കോസ്മറ്റോളജി ക്ലിനിക്കുകള്‍ ലഭ്യമാണ്. ഇവയ്ക്കു പുറമേ പഞ്ച് എക്സിഷന്‍, സബ്സിഷന്‍,ഡെര്‍മല്‍ ഗ്രാഫ്റ്റിംങ്, കോളജിന്‍ ഇംപ്ലാന്റേഷന്‍, സ്‌കാര്‍ റിവിഷന്‍ മുതലായ ശസ്ത്രക്രിയ സംവിധാനങ്ങളുമുണ്ട്.

ലേസര്‍ ചികിത്സാ സംവിധാനങ്ങളും വടുക്കളുടെ ചികിത്സയ്ക്ക് ഫലപ്രദമാണ്. ഡോക്ടറുടെ ഉപദേശപ്രകാരം പേഷ്യന്റിന് സ്വയം ഉപയോഗിക്കാവുന്ന മൈക്രോനീഡില്‍ പാച്ചസ് ലഭ്യമാണ്. സ്വന്തം ശരീരത്തില്‍നിന്നെടുക്കുന്ന ഘടകങ്ങള്‍ തന്നെ ഉപയോഗിക്കുന്ന പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ, നാനോഫാറ്റ് ട്രാന്‍സ്ഫര്‍ എന്നീ നൂതന ചികിത്സാരീതികളും പ്രചാരം നേടി വരുന്നു.

ഫാറ്റി ലിവര്‍ ഡിസീസ് (Fatty Liver Disease): എന്തൊക്കെ ശ്രദ്ധിക്കണം

പ്രായം വരുത്തുന്ന മാറ്റങ്ങള്‍ മായ്ക്കാനാകുമോ?