- Advertisement -Newspaper WordPress Theme
Uncategorizedഫാറ്റി ലിവര്‍ ഡിസീസ് (Fatty Liver Disease): എന്തൊക്കെ ശ്രദ്ധിക്കണം

ഫാറ്റി ലിവര്‍ ഡിസീസ് (Fatty Liver Disease): എന്തൊക്കെ ശ്രദ്ധിക്കണം

ആരംഭ അവസ്ഥയില്‍ യാതൊരു വിധ ശാരീരിക ലക്ഷണങ്ങളും കൂടാതെ ആയിരിക്കും പലപ്പോഴും ‘ഫാറ്റി ലിവര്‍ ഡിസീസ്’ എന്ന രോഗാവസ്ഥ കണ്ടു വരിക. അപൂര്‍വമായി വയറിന്റെ വലതു വശത്തു വാരിയെല്ലിനു കീഴെയായി കരളിന്റെ ഭാഗത്തു ചെറിയൊരു അസ്വസ്ഥതയോ, ഭാരക്കൂടുതലോ തോന്നിയെന്ന് വരാം.


കരളില്‍ കൊഴുപ്പു അടിഞ്ഞു കൂടുന്ന തോതിനു അനുസരിച്ചു 0 – 3 വരെ, 4 ഗ്രേഡുകളിലായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ഗ്രേഡ് 0 നോര്‍മല്‍ ആയാണ് കണക്കാക്കപ്പെടുന്നത്. 1 മുതല്‍ 3 വരെയുള്ള ഗ്രേഡുകള്‍ ഫാറ്റി ലിവറിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം?

  • ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ മുന്‍നിര്‍ത്തി, അതിനെ രണ്ടായി തരം തിരിക്കുന്നു. മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും (Alcoholic Fatty Liver Disease), മറ്റു കാരണങ്ങളാല്‍ ഉണ്ടാകുന്ന നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും (Non alcoholic Fatty Liver Disease). മദ്യപാനികളില്‍ ഫാറ്റി ലിവര്‍ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആയത് കൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രവുമല്ല മദ്യപാനവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ഫാറ്റി ലിവര്‍ ഡിസീസ്, താരതമ്യേന ഗുരുതരവും, കരളിന്റെ പ്രവര്‍ത്തനം പഴയ അവസ്ഥയിലേക്ക് പോകാന്‍ പറ്റാത്ത തരത്തിലുള്ളതും ആകുന്നു

  • രക്തത്തിലെ കൊളെസ്റ്ററോള്‍ പ്രത്യേകിച്ച് ട്രൈ ഗ്ലിസെറൈഡ് (Tryglyceride) നില കൂടുതലായി കാണുന്നവരില്‍ ഫാറ്റി ലിവര്‍ ഡിസീസ് കൂടുതലായി കണ്ടു വരുന്നു. ആയതിനാല്‍ ട്രൈ ഗ്ലിസെറൈഡ് കൂടുതല്‍ അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം കുറക്കുക.
  • നാര് കൂടുതല്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
  • ഒമേഗ 3 ഫാറ്റി ആസിഡ്, കൂടുതല്‍ അടങ്ങിയ മല്‍സ്യ വിഭവങ്ങള്‍ കഴിക്കാവുന്നതാണ്.
  • ഭക്ഷണക്രമം കൃത്യമായി പുലര്‍ത്തുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme