പെട്ടെന്നു മൂത്രം ഒഴിക്കണം, പിടിച്ചു നിര്‍ത്താനാകുന്നില്ല എന്നിവ സാധാരണയായി മൂത്രാശയ അണുബാധയുടെ (Urinary Tract lnfection / UTl) ഭാഗമായി കാണുന്ന സൂചനയാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദനയോ പുകച്ചിലോ ഒന്നും തന്നെയില്ല എന്നു ചോദ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം മൂത്രാശയ അണുബാധയില്ല എന്നും പറയാനാകില്ല. വെളളം കുടിക്കാത്തതുകൊണ്ടു മൂത്രാശയ അണുബാധ ഉണ്ടായേക്കാം എന്നതു പോലെ തന്നെ മൂത്രമൊഴിക്കാന്‍ ഇടയ്ക്കിടെ പോകണം എന്ന പേടിയുളളതുകൊണ്ടും കുട്ടികള്‍ വെളളം കുടിക്കാതിരിക്കാനുളള
സാധ്യതയും തളളിക്കളയാനാകില്ല. അങ്ങനെയുളള പേടി മകള്‍ക്കുണ്ടോ എന്നു ചോദിച്ചറിയുക മാനസിക അസ്വാസ്ഥ്യമുളള കുട്ടികള്‍ക്കു മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം അതിനാല്‍ കുട്ടിക്ക് അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നും അമ്മ ഉറപ്പു വരുത്തണം വളരെ ചുരുക്കമാണങ്കിലും ചിലപ്പോള്‍ മൂത്രവാഹിനിക്കുഴലിലെ (ureter) എന്തെങ്കിലും തടസ്സങ്ങള്‍ (Block / restrictions ) കാരണം മൂത്രാശയത്തില്‍ (urinary bladder) മൂത്രം കെട്ടിക്കിടക്കാനും,ശേഷം അത് കുറേശ്ശെ പുറത്തേയ്ക്കു പോകാനുളള സാധ്യതയും ഉണ്ട് അതുകൊണ്ടു തന്നെ മൂത്രത്തില്‍ അണുബാധയില്ലയെങ്കില്‍ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതുണ്ട് ഒരു അള്‍ട്രാസൗണ്ടേ് സ്‌കാന്‍ ചെയ്യേണ്ടി വന്നേക്കാം
ഈ പറഞ്ഞവയെല്ലാം സാധ്യതകള്‍ മാത്രമാണ് അതിനാല്‍ തന്നെ തല്‍ക്കാലം കുട്ടിയുടെ മൂത്രം ലാബില്‍ പരിശോധന (Albumin, Sugar pus cells /Urine routine examination) നടത്തി മൂത്രാശയ അണുബാധയില്ലായെന്ന് ഉറപ്പു വരുത്തുക.
മുതിര്‍ന്നവര്‍ക്കാണു മൂത്രം പിടിച്ചുനിര്‍ത്താനുളള ബുദ്ധിമുട്ടുണ്ടായാല്‍ അതിനുളള ശേഷി മെച്ചപ്പെടുത്തുന്ന വ്യായാമങ്ങള്‍ (kegels exe rcises ) പഠിപ്പിച്ചു കൊടുക്കാറുണ്ട് കുട്ടികള്‍ക്ക് സാധാരണ നിലയില്‍ അതു വേണ്ട