- Advertisement -Newspaper WordPress Theme
Uncategorizedവിഷാദമേ, വരല്ലേ ഈ വഴി

വിഷാദമേ, വരല്ലേ ഈ വഴി

ജീവിത സായന്തനത്തില്‍ വിഷാദാവസ്ഥയിലേക്കു നീങ്ങുന്നവരെ കൈപിടിച്ചു കരകയറ്റേണ്ടതുണ്ട്. ഒറ്റപ്പെടലും രോഗങ്ങളും പലരെയും വിഷാദരോഗത്തിലെത്തിക്കാറുണ്ട്. ഇവരുടെ മനസ്സില്‍ പ്രത്യാശയുടെ തിരിനാളം തെളിക്കുകയാണു വേണ്ടത്. കുടുംബാംഗങ്ങളുടെ വൈകാരിക പിന്തുണ ഇവര്‍ക്ക് അത്യാവശ്യമാണ്. വയോജനങ്ങളില്‍ ആത്മഹത്യാപ്രവണതയും ഏറിവരുന്നുണ്ട് 2021 ല്‍ വയോജന ആത്മഹത്യകളുടെ നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തികളില്‍ ആത്മഹത്യാ പ്രവണത കൂടുതലാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ നിന്നു വിരമിച്ച ശേഷം മനസ്സിനു സന്തോഷം തരുന്ന തരത്തിലുളള വിനോദ പ്രവര്‍ത്തനങ്ങളിലോ സാമൂഹിക ബന്ധങ്ങളിലോ ഏര്‍പ്പെടുന്നത് ഇത്തരം പ്രവണതയെ ഇല്ലാതാക്കാന്‍ സഹായിക്കും.

പ്രതിരോധം എങ്ങനെ

ഊഷ്മളമായ വ്യക്തിബന്ധങ്ങള്‍ വികസിപ്പിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.

.തലമുറ വിടവ് ഇല്ലാതെ യുവജനങ്ങളുമായി ആരോഗ്യകരമായ സൗഹ്യദം പുലര്‍ത്തുകയും അവരില്‍ നിന്ന്്കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുക വഴി മനസ്സിന്റെ യൗവനം നിലനിര്‍ത്താന്‍ സാധിക്കും

ചിട്ടയായ ഉറക്കവും വ്യായാമവും ഭക്ഷണക്രമവും അടങ്ങുന്ന ജീവിതശൈലി പിന്തുടരണം. രാത്രി എട്ടുമണിക്കൂര്‍ ഉറക്കം, ദിവസേന അരമണിക്കൂര്‍ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുളള വ്യായാമം എന്നിവ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും

മനസ്സിനു സന്തോഷം തരുന്ന ഏതെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് വൈകാരികാവസ്ഥമെച്ചപ്പെടുത്താന്‍ സഹായിക്കും

ദിവസേന അരമണിക്കൂര്‍ എന്തെങ്കിലും ഒരു റിലാക്‌സേഷന്‍ വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കാം. ശ്വസനവ്യായാമങ്ങള്‍, ധ്യാനം തുടങ്ങിയവയൊക്കെ പ്രയോജനം ചെയ്യും

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും നേരത്തേ വിദഗ്ധചികിത്സ നേടി അവ പരിഹരിക്കുക. ഉറക്കക്കുറവ്, ഓര്‍മക്കുറവ്, അമിത ദേഷ്യം, അമിതമായി ഭയമോ സംശയമോ തോന്നുക, അമിത ഉത്കണ്ഠ, നിത്യജീവിതത്തിലെ കാര്യങ്ങളില്‍ താല്‍പര്യം തോന്നാതിരിക്കുക എന്നിവയൊക്കെ മാനസികരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാകാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme