- Advertisement -Newspaper WordPress Theme
gulf newsകുഴഞ്ഞുവീണയാള്‍ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച്

കുഴഞ്ഞുവീണയാള്‍ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച്

ഹൃദയാഘാതത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞ് വീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. രാജശേഖര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിപിആര്‍ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാലാജി എന്ന യുവാവാണ് കുഴഞ്ഞ് വീണത്. ഇയാള്‍ രാജേന്ദ്രനഗറില്‍ ഇറങ്ങിയപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയാണ് ചെയ്തതു.

ഹൃദയാഘാതം അല്ലെങ്കില്‍ മുങ്ങിമരണം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്രദമായ ഒരു ജീവന്‍ രക്ഷിക്കാനുള്ള സാങ്കേതികതയാണ് ഇമൃറശീുൗഹാീിമൃ്യ ൃലൗെരെശമേശേീി എന്നത്. തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവു തണ്ണീരു ട്വീറ്റ് ചെയ്ത വീഡിയോയില്‍, യുവാവ് കുഴഞ്ഞ് വീണപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ നെഞ്ചില്‍ അമര്‍ത്തുന്നത് വീഡിയോയില്‍ കാണാം. തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈബരാബാദ് പൊലീസ് അറിയിച്ചു. ഒരു ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു .

യുവാവിന്റെ ജീവന്‍ രക്ഷിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് ആരോ?ഗ്യമന്ത്രി നന്ദി അറിയിച്ചു. ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍നിര ആരോഗ്യ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും സിപിആറില്‍ പരിശീലനം നല്‍കുമെന്ന് പറഞ്ഞു. ജിമ്മുകള്‍ പോലുള്ള പൊതു സ്ഥലങ്ങളിലും ഇവന്റുകളിലും ഹൃദയാഘാതം മൂലം ആളുകള്‍ വീഴുന്ന വീഡിയോകള്‍ പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme