in , ,

ഗര്‍ഭകാലത്ത് തന്നെ അമിതഭാരം ഒഴിവാക്കിയാല്‍ പ്രസവശേഷം ഫിറ്റ്നെസ്സ് തിരിച്ചുപിടിക്കാം

Share this story

ഗര്‍ഭകാലത്തെ ഭക്ഷണവും പ്രസവശേഷമുള്ള ഫിറ്റ്‌നെസുമെല്ലാം സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഗര്‍ഭവും പ്രസവവും സ്ത്രീയുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളേറെയാണ്. ചിലര്‍ തടിവയ്ക്കും. ചിലര്‍ക്കാകട്ടെ ബെല്ലി ഫാറ്റാവും പ്രശ്നം. അമിതഭാരം, പുറംവേദന, ടെന്‍ഷന്‍… അങ്ങനെ പലതും. അമ്മയായതിന്റെ തിരക്കില്‍ അതൊന്നും പലരും ശ്രദ്ധിക്കുകയുമില്ല. പിന്നീട് മാറ്റണമന്ന് വിചാരിക്കുമ്‌ബോഴേയ്ക്കും വൈകിയിട്ടുണ്ടാവും. ഇതൊഴിവാക്കാന്‍ ഗര്‍ഭകാലത്ത് തന്നെ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം. ഒപ്പം പോഷകാഹാരവും പ്രസവത്തിന് ശേഷമുള്ള മുലയൂട്ടലും,ധാരാളം മതി ശരീര സൗന്ദര്യം തിരിച്ചുകിട്ടാന്‍.

ഗര്‍ഭകാലത്ത് തന്നെ അമിതഭാരം തടയുകയാണ് പ്രസവശേഷം ഭാരം കുറയ്ക്കാനുള്ള എളുപ്പവഴി. നോര്‍മല്‍ ബി.എം.ഐ ഉള്ള ഒരു സ്ത്രീക്ക് ഗര്‍ഭകാലത്ത് 11 കിലോ വരെ മാത്രമേ കൂടാന്‍ പാടുള്ളു. ബി.എം.ഐ കൂടുന്നതനുസരിച്ച് ഭാരം കൂടുന്നത് ഒഴിവാക്കണം.
പ്രസവശേഷം ആറ് മാസം കൊണ്ട് നോര്‍മ്മല്‍ ഭാരത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് വേണ്ടത്. എങ്കില്‍ ഒരു പത്ത് വര്‍ഷത്തേക്കെങ്കിലും ജീവിതശൈലീ രോഗങ്ങളോട് ബൈ പറയാം.
ഈ സമയത്ത് ഡയറ്റിങ് പാടില്ല. ശരിയായ അളവില്‍ പോഷക സമ്ബുഷ്ടമായ ഭക്ഷണ രീതികള്‍ സ്വീകരിക്കുകയാണ് നല്ലത്. ഒപ്പം കുഞ്ഞിനെ ആറ് മാസം വരെ മുലയൂട്ടുകയും ചെറിയ വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യണം.
ഗര്‍ഭകാലത്ത് തന്നെ ഒരു ഡയറ്റീഷ്യന്റെ നിര്‍ദേശമനുസരിച്ച് ആവശ്യമുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. കാലറി ഡയറ്റിനൊപ്പം പ്രോട്ടീനും, അയണും, വിറ്റാമിനുകളും കൂടി കൃത്യമായി ലഭ്യമാകണം.
പ്രസവശേഷമുള്ള വ്യായാമങ്ങളെല്ലാം പെല്‍വിക് മസിലുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഒപ്പം അമിതഭാരവും ബെല്ലിഫാറ്റും കുറയ്ക്കണം. ഭാവിയില്‍ വരാനിടയുള്ള നടുവേദന തടയുകയും വേണം.
സിസേറിയന്‍ ആയാലും സാധാരണ പ്രസവമായാലും 48 മണിക്കൂറിന് ശേഷം നടന്ന് തുടങ്ങാം. ദിവസവും മൂന്ന് നേരം പത്ത് മിനിറ്റ് വീതം നടക്കാം.
സിസേറിയന്‍ കഴിഞ്ഞ ആളുകള്‍ ആറ് ആഴ്ചയ്ക്ക് ശേഷമേ എന്തെങ്കിലും കഠിനമായ വ്യായാമം ചെയ്യാവൂ.

കോവിഡ് വാക്സിന്‍ വിതരണത്തിന് സര്‍വ്വസജ്ജമായി കേരളം

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകള്‍