സെക്സ് കലോറികൾ കത്തിച്ചു കളയും എന്നത് ഒരു മിത്താണോ ?
മിത്തൊന്നുമല്ല.പക്ഷേ സെക്സ് എക്സർസൈസിന് പകരമാണെന്നു പറഞ്ഞാൽ അത് മിത്ത് തന്നെയാണ് !
ഏറ്റവും ലേറ്റസ്റ്റ് ആയ സ്റ്റഡി ആയി ഒരിടത്ത് പറഞ്ഞിരിക്കുന്നത് പുരുഷന്മാരുടെ കാര്യത്തിൽ സെക്സിൽ ശരാശരി 4.2 കലോറി ഒരു മിനിറ്റിൽ കത്തിപ്പോകുന്നു എന്നതാണ്.
സ്ത്രീകളുടെ കാര്യത്തിൽ അത് ഒരു മിനിറ്റിൽ 3.1 കലോറിയത്രെ !
പക്ഷേ പ്രായം , സ്റ്റാമിന , ദൈർഘ്യം , വേഗത, പൊസിഷനുകൾ തുടങ്ങിയവയ്ക്ക് അനുസരിച്ച് കലോറി കണക്കും മാറും.
അതായത് 10 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒരു ലൈംഗിക ബന്ധത്തിൽ, പുരുഷൻ ശരാശരി 42 കലോറിയും സ്ത്രീ 31 കലോറിയും കത്തിക്കുന്നു!
എന്നാൽ ഓടുമ്പോൾ 70 kg ഭാരമുള്ള ഒരാൾ കത്തിച്ചു കളയുന്നത് 10 മിനിട്ടിൽ ഏകദേശം 93 കലോറിയാണ് !
ജോഗിംഗിൽ ഇത് 10 മിനിട്ടിൽ 56 കലോറി !
കണക്കുകൾ പല സ്റ്റഡികളിൽ വ്യത്യാസപ്പെടാം.
അങ്ങനെ നോക്കുമ്പോൾ സെക്സിൽ കത്തിക്കപ്പെടുന്ന കലോറി അത്ര മോശമല്ല !
എന്നാൽ സാധാരണ വ്യായാമം എന്നത് നിത്യേന അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ചെയ്യാവുന്ന ഒന്നല്ലേ?
അപ്പോൾ ‘റെഗുലർ’ കത്തിക്കൽ ‘നന്നായി’ നടക്കുന്നു!
അതെന്തായാലും സെക്സിൽ സാധ്യമല്ലല്ലോ!
അപ്പോൾ നിത്യവും ചെയ്യേണ്ടുന്ന റെഗുലറായ വ്യായാമത്തിന് ഒരു സപ്ലിമെൻറ് ആയി സെക്സിനെ കരുതാം.
കലോറി കത്തിക്കൽ മാത്രമല്ലല്ലോ പക്ഷേ സെക്സിൻ്റെ ഗുണങ്ങൾ !
സ്ട്രെസ്സും ടെൻഷനും കുറയ്ക്കുന്നു , ഉറക്കം കൂടുന്നു , പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുന്നു , ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു തുടങ്ങി നിരവധി ഗുണങ്ങൾ.
സെക്ഷ്വൽ പെർഫോമൻസും ഫങ്ഷനും വർദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങളെയാണ് sexercise എന്ന് പൊതുവിൽ പറയുന്നത്.
എയ്റോബിക് വ്യായാമങ്ങളായ നടത്തം, നീന്തൽ, ജോഗിംഗ് , കീഗൽ ഉൾപ്പെടുന്ന പെൽവിക് ഫ്ലോർ വ്യായാമങ്ങൾ, യോഗ തുടങ്ങിയവയെല്ലാം തന്നെ ഇതിൽ ഉൾപ്പെടുന്നു.
നല്ല ഭക്ഷണം, നല്ല വ്യായാമം, നല്ല സെക്സ് , മനസ്സിനെ ശാന്തമാക്കി കൊണ്ടുപോകൽ, തുടങ്ങിയവ തന്നെയാണ് നല്ല ശാരീരിക ആരോഗ്യവും നല്ല മാനസികാരോഗ്യവും എപ്പോഴും സമ്മാനിക്കുക.
തിരിച്ച് ,ശരീരത്തിൻറെയും മനസ്സിന്റെയും ആരോഗ്യത്തിനും രോഗാവസ്ഥകൾക്കും അനുസരിച്ച് വ്യായാമവും ഭക്ഷണവും സെക്സും ഒക്കെ ക്രമീകരിച്ച് നല്ല ജീവിതം നയിക്കുകയും ചെയ്യാം.