സ്മാര്‍ട്ട് ആയ ലോകത്ത് സ്മാര്‍ട്ട് വാച്ച് ഇല്ലാതെ എങ്ങനെ കാര്യങ്ങള്‍ ഓടും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരുടെ കൈകളില്‍ വരെ പല മോഡലുകളിലെ സ്മാര്‍ട്ട് വാച്ചുകള്‍ ഉണ്ടാകും. സമയം നോക്കാന്‍ വേണ്ടി മാത്ര ഫിറ്റ്‌നസ് ട്രാക്ക് ചെയ്യാനും പോക്കറ്റില്‍ ഇരിക്കുന്ന മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാനുമൊക്കെ സ്മാട്ടാണ് ഇത്തരം വാച്ചുകള്‍. എന്നാല്‍ ഇതിന്റെ പിന്നില്‍ പതിഞ്ഞിരിക്കുന്ന അപകടത്തെ അധികമാരും തിരിച്ചറിയുന്നില്ലെന്നതാണ് സത്യം.
അടുത്തിടെ അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ ഇത്തരം സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന പിഎഫ്എഎസ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഫ്‌ലൂറോഎലാസ്റ്റോമര്‍ ഉപയോഗിച്ചാണ് മിക്ക പ്രീമിയം സ്മാര്‍ട്ട് വാച്ച് ബാന്‍ഡുകളും നിര്‍മിക്കുന്നത്. ഇത് ബാന്‍ഡിന്റ് ഈടും വഴക്കവും വിയപ്പിനെ പ്രതിരോധിക്കാനും സഹായിക്കും. ദൈനംദിന ഉപയോ?ഗത്തിന് വളരെ നല്ലതാണ് താനും.
എന്നാല്‍ ഫ്‌ലൂറോഎലാസ്റ്റോമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന സ്മാര്‍ട്ട് വാച്ച് ബാന്‍ഡുകളില്‍ മറ്റ് ഉല്‍പന്നങ്ങളില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ പിഎഫ്എഎസ് അടങ്ങിയതായി പഠനത്തില്‍ കണ്ടെത്തി. ഇത് ഗുരുതര ആരോ?ഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
എന്താണ് പിഎഫ്എഎസ്
15,000 സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് പിഎഫ്എഎസ്. വെള്ളം, ചൂടു, കറ തുടങ്ങിയവ പ്രതിരോധിക്കുന്നതിന് പല ഉല്‍പന്നങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇവയെ ഫോര്‍എവര്‍ കെമിക്കല്‍സ് എന്നും അറിയപ്പെടുന്നു. ഇവ സ്വാഭാവികമായി വിഘടിക്കാതെ പ്രകൃതിയില്‍ നിലനില്‍ക്കുന്നു. കാന്‍സര്‍, വൃക്കരോഗം, കരള്‍ പ്രശ്നങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍, ജനന വൈകല്യങ്ങള്‍, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാം.
ഏതാണ് 22 കമ്പനികള്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പഠനത്തിന് വിധേയമാക്കി. ഇവയിലെല്ലാം ഉയര്‍ന്ന അളവില്‍ പിഎഫ്എഎസ് കണ്ടെത്തിയതായും ?ഗവേഷകര്‍ പറയുന്നു. ദീര്‍ഘനേരം വാച്ച് കെട്ടുന്നതിനാല്‍ ഇത് മനുഷ്യന്റെ ത്വക്കിലൂടെ നേരിട്ട് രക്തത്തില്‍ കലരുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ചെയ്യേണ്ടത്
സിലിക്കണ്‍ ബാന്‍ഡുകള്‍ തിരഞ്ഞെടുക്കുക: സിലിക്കോണ്‍ ബാന്‍ഡുകളില്‍ പിഎഫ്എഎസ് അടങ്ങിയിട്ടില്ലെന്ന് ഗവേല്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്‌ലൂറോഎലാസ്റ്റോമര്‍ ബാന്‍ഡുകളേക്കാള്‍ സിലിക്കണ്‍ സുരക്ഷിതമാണ്.
വിവരണങ്ങള്‍ വായിക്കുക: സ്മാട്ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ലോബല്‍ കൃത്യമായി പരിശോധിക്കുക. ഫ്‌ലൂറോ എലാസ്റ്റോമറുകള്‍ ഉപയോഗിച്ച് നിര്‍മിച്ചവ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ഉപയോഗം പരിമിതപ്പെടുത്തുക: ഇത്തരം ബാന്‍ഡുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉറങ്ങുമ്പോഴും വ്യായാമം ചെയ്ത് വിയര്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലും വാച്ച് ഒഴിവാക്കുക.