- Advertisement -Newspaper WordPress Theme
Blogവയറിലെ ക്യാൻസർ നിശബ്ദനാണ്, ഭക്ഷണം ദഹിക്കാത്തത് എന്ന് കരുതി അവ​ഗണിക്കരുത്

വയറിലെ ക്യാൻസർ നിശബ്ദനാണ്, ഭക്ഷണം ദഹിക്കാത്തത് എന്ന് കരുതി അവ​ഗണിക്കരുത്

ദരത്തിലെ അർബുദം ‘നിശ്ശബ്ദ കൊലയാളി’യായി കണക്കാക്കുന്ന രോ​ഗങ്ങളിൽ ഒന്നാണ്. ഈ രോ​ഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും നമ്മൾ അവഗണിച്ച് വിടുന്നവയാണ്. ദഹനക്കേടാണെന്ന് കരുതി നമ്മൾ അവഗണിക്കുന്ന ലക്ഷണം ഉദരത്തിലെ അർബുദമാകൻ സാധ്യതയുണ്ട്. ഉദരത്തിലെ അർബുദത്തെക്കുറിച്ച് അവബോധമുണ്ടാകേണ്ടത് വളരെ പ്രധാനമാണ്.

ഏർലി സറ്റൈറ്റി (Early Satiety)

കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിച്ചതിന് ശേഷവും വയറു നിറഞ്ഞതായി തോന്നുന്നതിനെയാണ് early satiety എന്ന് പറയുന്നത്. ഉദരത്തിൽ ട്യൂമർ വളരുന്നെങ്കിൽ അത് ആമാശയത്തെ സാധാരണ രീതിയിൽ വികസിക്കുന്നതിൽ നിന്ന് തടഞ്ഞേക്കാം. രോ​ഗികൾക്ക് പലപ്പോഴും വിശപ്പില്ലായ്മയും നേരത്തെ വയറുനിറഞ്ഞതായി അനുഭവപ്പെടുന്നതും ഇതിനാലാണെന്ന് നേരത്തെ പഠനങ്ങളിൽ വ്യക്തമായ കാര്യമാണ്.

വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ

വിട്ടുമാറാത്ത ദഹനക്കേട്, നെഞ്ചെരിച്ചിൽ, അല്ലെങ്കിൽ സാധാരണ ചികിത്സകൾ കൊണ്ട് ഭേദമാകാത്ത വയറിന്റെ മുകൾഭാഗത്തെ അസ്വസ്ഥത എന്നിവ ​ഗുരുതരമായ രോ​ഗത്തിന്റെ ലക്ഷണമാകാം.

വയറുവേദന

നേരിയ ഓക്കാനം, കാരണമില്ലാത്ത വയറുവേദന, എപ്പോഴും വയർ നിറഞ്ഞതുപോലെയുള്ള തോന്നൽ എന്നിവയും ഉദരസംബന്ധമായ അർബുദത്തിന്റെ സൂചനയാകാം. ഈ ലക്ഷണങ്ങൾ മാനസിക സമ്മർദ്ദം, ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ, അല്ലെങ്കിൽ വയറ്റിലെ അണുബാധ എന്നിങ്ങനെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവയാണ്.

വിശപ്പില്ലായ്മ

മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കുമ്പോഴും ക്രമേണ വിശപ്പ് കുറയുന്നത് കാൻസറിന്റെ ലക്ഷണമാകാം. Anorexia എന്നാണ് ഈ അവസ്ഥയെ പറയുന്നത്. കാൻസർ മൂലമാണ് ഈ അവസ്ഥയെങ്കിൽ അതിനെ Cachexia എന്നാണ് പറയുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme