in , , , , , , , ,

ഒറ്റക്കയുളള ജീവിതം മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

Share this story

ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യവും. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ എത്ര പേര്‍ ഇത് തിരിച്ചറിയുന്നു എന്ന കാര്യം ചിന്തിക്കേണ്ടതാണ്. പ്രായ-ലിംഗ ഭേദമന്യേ ഒറ്റക്കയു ജീവിക്കുന്നവരില്‍ മാനസിക പ്രശന്ങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന്

പഠനം. ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

തനിച്ച് താമസിക്കുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ കാലങ്ങളായി ഏറെ വര്‍ധിച്ചിട്ടുണ്ടെന്നും വിവാഹങ്ങളുടെയും ജനിക്കുന്ന കുട്ടികളുടേയും എണ്ണം കുറയുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

മുന്‍ കാല പഠനങ്ങള്‍ തനിച്ചുളള ജീവിതവും മാനസികാരോഗ്യവും തമ്മിലുളള ബന്ധം അന്വേഷിക്കുന്നതായിരുന്നു. ഇത് പ്രായമായ ആളുകളില്‍ മാത്രമായിരുന്നു നടത്തിയത്.

എന്നാല്‍ പ്ലോസ് വണ്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിന് 16 വയസിനും 64 വയസിനും ഇടയിലുളള ആളുകളെയാണ് ആധാരമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന 20,500 ആളുകളിലാണ് പഠനം നടത്തിയത് 1993,2000,2007 എന്നീ വര്‍ഷങ്ങളില്‍ ദേശീയ സൈക്യട്രിക് മോര്‍ബിഡിറ്റി സര്‍വേയില്‍ പങ്കെടുത്തവരാണിവര്‍.

Read More : തൊഴിലാളികളുടെ വൈകാരിക-സാമ്പത്തിക ആരോഗ്യത്തില്‍ ശ്രദ്ധചെലുത്താന്‍ കമ്പ നികള്‍

ഇംഗ്ലണ്ടിലെ ജനങ്ങളില്‍ സാധാരണമായി തനിച്ചു ജീവിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് യൂണിവേഴ്‌സിയിലെ പ്രഫസറായ ലൂയിസ് ജേക്കബ് പറയുന്നു. തയ്യാറാക്കിയ ചോദ്യാവലി ഉപേയാഗിച്ചാണ് പഠനം നടത്തിയത്.

മാനസികാരോഗ്യത്തെ കുറിച്ച് നിരവധി പഠനങ്ങളാണ് സമീപ കാലത്തായി നടന്നിട്ടുളളത്. പ്രണയം മാനസികാരോഗ്യത്തെ സംരക്ഷിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു കാലിഫോര്‍ണിയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസേറ്റണ്‍ വിര്‍ജീനിയയിലെ ഗവേഷകരാണ് ഇത് പറയുന്നത്.

പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് തലച്ചോറിനെ ഉന്മത്തമാക്കും. പ്രണയിക്കുക.സേനഹ ബന്ധത്തില്‍ ഏര്‍പ്പെടുക മുതലായവ മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസറ്റര്‍ സര്‍വ്വകലാശലയിലെ സൈക്കോളജിസ്റ്റായ പ്രൊഫ.കാരി കൂപ്പര്‍ പറഞ്ഞു

Read more : പ്രണയിക്കുന്നത് രകതസമ്മര്‍ദ്ദം അലര്‍ജി എന്നിവ കുറയക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍

പ്രണയിക്കുന്ന വ്യകതിയെ ആശ്ലേഷിക്കുന്നത് രകത സമ്മര്‍ദം, ഹ്യദ്രോഗം എന്നിവ വരാനുളള സാധ്യത കുറയക്കുമെന്നാണ് കോംപ്രിഹെന്‍സീവ് സൈക്കോളജി എന്ന പുസതകത്തില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്. ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോര്‍ ഉയര്‍ന്ന അളവില്‍ ഓകസിടോസിന്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

തലച്ചോറിലെ ഡോപ്പാമിന്‍, ഓകസിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങള്‍ നല്‍കുന്നത് കൂടാതെ ഈ ഹോര്‍മോണുകള്‍ സമ്മര്‍ദ്ദം, ഉത്കണ്ം എന്നിവയെ ഒഴിവാക്കുന്നു.

ചെളളുപനി കൂടുതല്‍ തിരുവനന്തപുരത്ത്

എക്കിള്‍ മാറാന്‍ ചില എളുപ്പ വഴികള്‍ ഇതാ