spot_img
spot_img
HomeHEALTHചെളളുപനി കൂടുതല്‍ തിരുവനന്തപുരത്ത്

ചെളളുപനി കൂടുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം . ജില്ലയില്‍ ഒരാഴചക്കയിടെ ചെളളുപനി ബാധിച്ച് മരിച്ചത് രണ്ടുപേര്‍. ഞായറാഴചയാണ് പരശുവയക്കല്‍ സ്വദേശിനി സുബിത ചെളളുപനി ബാധിച്ച് മരിച്ചത്. ഈ മാസം എട്ടിന് വര്‍ക്കല സ്വദേശി അശ്വതിയും ചെളളുപനിയെത്തുടര്‍ന്ന് മരിച്ചിരുന്നു എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശ്രദ്ധിച്ചാല്‍ രോഗംവരാതെ സൂക്ഷിക്കാനാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി. ഡിക്രൂസ് അറിയിച്ചു.

ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ മറ്റു ജില്ലകളേക്കള്‍ കൂടുതല്‍ ചെളളുപനി റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാനത്താണ്. ഓരോ വര്‍ഷവും ഇരുന്നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണ്. പത്തില്‍ താഴെ മരണനിരക്കാണ് ഒരു വര്‍ഷം സംസ്ഥാനത്തുണ്ടാകുന്നത്.

- Advertisement -

spot_img
spot_img

- Advertisement -