പാറശാല (തിരുവനന്തപുരം) ചെളള് പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. പാറശാല അയിങ്കാമം ഇടകരിമ്പന വിള വീട്ടില്‍ സുബിത (38) ആണ് മരിച്ചത് ഇന്നലെ രാവില 6.30ന് ആയിരുന്നു അന്ത്യം നാലു ദിവസം മുന്‍പ് വര്‍ക്കല ചെറുന്നിയൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ചെളള് പനി ബാധിച്ച് മരണ മടഞ്ഞിരുന്നു.
പനിയും തലവേദനയും ക്ഷീണവുമായി ഒരാഴ്ചയായി കളിയിക്കാവിളയിലെ ആശുപത്രിയില്‍ സുബിത ചികിത്സ തേടിയിരുന്നു. രോഗം കുറയാത്തതിനാല്‍ 6ന് നെയ്യ്ാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ നടത്തിയ പരിശോധനയിലാണ് ചെളള് പനി സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ രോഗം സാരമായി ബാധിച്ചതാണു മരണകാരണം. ഭര്‍ത്താവ്.പ്രസാദ് മക്കള്‍. അര്‍ഷന്‍, അര്‍ജിത്, സംസ്‌കാരം ഇന്ന് രാവിലെ.