സംസ്ഥാനത്ത് 30 കഴിഞ്ഞവരില്‍ 25 ശതമാനംപേര്‍ ജീവിതശൈലീരോഗങ്ങളുടെ പിടിയില്‍. അഞ്ചിലൊരാള്‍ക്ക് രോഗസാധ്യത. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ച വിവരങ്ങളാണിത്.
30 പിന്നിട്ട 1.69 കോടി ആളുകളാണ് സംസ്ഥാനത്തുള്ളത്. 140 പഞ്ചായത്തുകളില്‍ പ്രാഥമികപഠനമായി തുടങ്ങിയ പദ്ധതി ഇപ്പോള്‍ 540 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചുകഴിഞ്ഞു. 26 ശതമാനമാളുകള്‍ അമിത ബി.പി., പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞവരോ ചികിത്സിക്കുന്നവരോ ആണ്. 19 ശതമാനമാളുകള്‍ ജീവിതശൈലീരോഗത്തിന് അരികിലാണ്.
30 പിന്നിട്ടവരെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നുകണ്ട് സ്‌ക്രീനിങ് നടത്തുന്നു. ‘ശൈലി ആപ്പ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണിത്. ആവശ്യമുള്ളവര്‍ക്ക് സൗജന്യരോഗനിര്‍ണയവും ചികിത്സയും സര്‍ക്കാര്‍ ലഭ്യമാക്കുന്നു. നിരീക്ഷിക്കാന്‍ കെയര്‍ സ്യൂട്ട് കാന്‍സര്‍സാധ്യത സംശയിക്കുന്നവരില്‍ സ്‌ക്രീനിങ് കാര്യക്ഷമമാക്കുന്നതിനുള്ള വെബ് പോര്‍ട്ടലാണ് കാന്‍സര്‍കെയര്‍ സ്യൂട്ട്. രോഗസാധ്യതതോന്നിയാല്‍ സ്യൂട്ടില്‍ പേര് രജിസ്റ്ററാകും.
പ്രാഥമികചികിത്സാകേന്ദ്രങ്ങളില്‍ ആദ്യപരിശോധന. രോഗസൂചനയുണ്ടെങ്കില്‍ ബയോപ്‌സി, എഫ്.എന്‍.എ.സി. മുതലായ പരിശോധനകള്‍ ജില്ലാ,
താലൂക്ക് ആശുപത്രികളില്‍.
രോഗമുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജ്, കാന്‍സര്‍സെന്റര്‍ എന്നിവിടങ്ങളില്‍ റഫര്‍ചെയ്യും. രോഗിയെ നിരീക്ഷിക്കാനും കൃത്യമായ ചികിത്സ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാനും കാന്‍സര്‍കെയര്‍ സ്യൂട്ട് സഹായിക്കും.