- Advertisement -Newspaper WordPress Theme
HEALTHപക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ഉണ്ടാകുന്നതിനുമുമ്പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ആദ്യത്തെത് ശരീരത്തിന്റെ തുലനാവസ്ഥ തെറ്റുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്യുന്നത്. അതോടൊപ്പം ഒരു കണ്ണിന്റെയോ രണ്ട് കണ്ണുകളുടെയോ കാഴ്ചമങ്ങുകയും വസ്തുക്കള്‍ രണ്ടായി കാണുകയും ചെയ്യും.

പക്ഷാഘാതം ഉണ്ടാകുന്ന വ്യക്തികളില്‍ മുഖം ഒരു വശത്തേക്ക് കോടി പോകാറുണ്ട്. കൂടാതെ കൈകള്‍ക്ക് തളര്‍ച്ചയും മരവിപ്പും അനുഭവപ്പെടും. അതോടൊപ്പം സംസാരം കുഴഞ്ഞു പോവുകയും സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme