നീല അല്ലെങ്കില്‍ ഓറഞ്ച് പോലുളള നിറങ്ങള്‍ സാധാരണയായി ചില ആന്റിബയോട്ടിക്കുകള്‍, ആന്റീഡിപ്രസന്റുകള്‍, തുടങ്ങിയ മരുന്നുകളുടെ ഫലമായാണ് ഉണ്ടാകുന്നതെന്നും ഡോ.റാല്‍ഫ് ക്ലേമാന്‍ പറഞ്ഞു. ചലി പോഷകങ്ങളില്‍ സെന്ന എന്ന ഔഷധം അടങ്ങിയിട്ടുണ്ട്. മലബന്ധം ഇല്ലാതാക്കാന്‍ സെന്ന ഉപയോഗിക്കുന്നു. ഈ പോഷകങ്ങള്‍ ചുവന്ന-ഓറഞ്ച് മൂത്രത്തിന് കാരണമായേക്കാം.
നമ്മെ ബാധിക്കുന്ന പല അസുഖങ്ങളും മൂത്ര പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ മൂത്രത്തിന്റെ നിറ വ്യത്യാസത്തിലൂടെ തന്നെ അത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ നമുക്ക് തന്നെ മനസ്സിലാക്കാനും കഴിയും. നിങ്ങള്‍ക്ക് ആവശ്യത്തിന് ജലാംശം ലഭിക്കുന്നുണ്ടോ എന്നതിന്റെ മികച്ച ബാരോമീറ്ററാണ് നിങ്ങളുടെ മൂത്രത്തിന്റെ നിറം. കടും മഞ്ഞയോ തവിട്ടുനിറമോ ആകുകയാണെങ്കില്‍ ഒരു പരിധിവരെ നിര്‍ജ്ജലീകരണം ആകാന്‍ സാധ്യതയുണ്ട്. യുസിഐ ഹെല്‍ത്ത് യൂറോളജിസ്റ്റ ഡോ.റാല്‍ഫ് ക്ലേമാന്‍ പറഞ്ഞു.
മൂത്രത്തിന്റെ നിറം പച്ചവെളളം പോലെ തെളിഞ്ഞ നിറമാണെങ്കില്‍ ശരീരത്തിന് ആവശ്യമായ വെളളം ലഭിക്കുന്നുണ്ടെന്ന് പറയാം. എന്നാല്‍, ആവശ്യത്തില്‍ അധികം വെളളം കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍നിന്ന് സോഡിയം ഇല്ലാതാകാനും സാധ്യതയുണ്ട്. മൂത്രത്തിന്റെ നിറം നേരിയ മഞ്ഞയാണെങ്കില്‍ ആരോഗ്യകരമായ രീതിയില്‍ ശരീരത്തില്‍ ജലാംശമുണ്ടെന്നാണ് അര്‍ത്ഥം. വ്യക്ക നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനുമാനിക്കാം.
ഒരു ദിവസം കുറഞ്ഞത് 2.5 ക്വാര്‍ട്ടര്‍ മൂത്രമെങ്കിലും ലഭിക്കുന്നതിന് ശരിയായ ജലാംശം ലഭിക്കുന്നതിന് പ്രതിദിനം കുറഞ്ഞത് മൂന്ന് ലിറ്റര്‍ വെളളമെങ്കിലും കുടിക്കണമെന്ന് അദ്ദേഹം പറയുന്നു. വ്യക്തവും മഞ്ഞനിറത്തിലുളളതുമായ മൂത്രം സാധാരണവും ആരോഗ്യകരവുമായാണ് കണക്കാക്കുന്നതെന്ന് ക്ലേമാന്‍ പറയുന്നു.
മൂത്രത്തില്‍ കടും തവിട്ട്, ചുവപ്പ് എന്നി നിറങ്ങളാണ് കാണുന്നതെങ്കില്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലെന്നും ഡോ. റാല്‍ഫ് ക്ലേമാന്‍ പറഞ്ഞു. മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാവുന്നത് ആവശ്യത്തിനു വെളളം ലഭിക്കാതെ വരുമ്പോഴാകാം. എങ്കിലും അമിത ഉല്‍ക്കണ്ഠ ആവശ്യമില്ല. മഞ്ഞപ്പിത്തം പോലുളള ചില രോഗങ്ങള്‍ക്കും ഈ ലക്ഷണം കാണാമെന്നും വിദഗ്ധര്‍ പറയുന്നു.
ബീറ്റ്‌റൂട്ട്, ബ്ലാക്ക്‌ബെറി തുടങ്ങിയ കടും ചുവപ്പ് നിറമുളള ഭക്ഷണങ്ങള്‍ കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ചിലപ്പോള്‍ മൂത്രം പിങ്ക് നിറമാകും. എന്നാല്‍ ഒരു ദിവസത്തിനുളളില്‍ നിങ്ങളുടെ മൂത്രം സാധാരണ നിലയിലാകും. ഇരുണ്ട തവിട്ടുനിറവും നുരയും നിറഞ്ഞ മൂത്രമാണ് വരുന്നതെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക. ഇത് കരള്‍ രോഗത്തിന്റെ സൂചനയാകാമെന്നും ഡോ.ക്ലേമാന്‍ പറഞ്ഞു.