- Advertisement -Newspaper WordPress Theme
HAIR & STYLEകോവിഡ് വൈറസ് എട്ടുമാസം വരെ ശരീരത്തില്‍ തുടരും

കോവിഡ് വൈറസ് എട്ടുമാസം വരെ ശരീരത്തില്‍ തുടരും

മസതിഷകം ഉള്‍പ്പെടെ മുഴുവന്‍ അവയവങ്ങളിലും കോവിഡ് വൈറസ് ബാധിക്കുമെന്ന് പഠനം എട്ടുമാസത്തോളം വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ തുടരുമെന്നും കോവിഡ് ബാധിതരായി മരിച്ചവരുടെ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയത് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലെ നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ (എന്‍ഐഎച്ച്) ഗവേഷകരാണ് ഇതുസം ബന്ധിച്ച പഠനം നടത്തിയത്.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുളള പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളെയാണ് പഠന വിധേയമാക്കിയത്. കോവിഡ് ബാധിതരായി മരിച്ച 11 രോഗികളുടെ നാഡീവ്യഹത്തില്‍ പരിശോധന നടത്തിയ ശേഷമാണ് മസതിഷകത്തിലുള്‍പ്പെടെ കോവിഡ് വൈറസ് ബാധിക്കുമെന്ന് കണ്ടെത്തിയത്. ഇവര്‍ കോവിഡ് വാകസിന്‍ സ്വീകരിച്ചിരുന്നില്ലെന്നും പഠനത്തില്‍ പറയുന്നു.
ഗവേഷണത്തിന് വിധേയരാക്കിയ 30 ശതമാനം രോഗികളും സത്രീകളായിരുന്നു. കോവിഡ് ബാധിതരായവരുടെ ശ്വാസകോശത്തെയും കോവിഡ് ബാധ ഗുരുതരമായി ബാധിച്ചതായും ഗവേഷണത്തില്‍ പറയുന്നു.

മസതിഷകത്തിലെ ഹൈപ്പോതലാമസിലും സെറിബലത്തിലുമാണ് കോവിഡ് വൈറസിനെ കണ്ടെത്തിയത്‌

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme