- Advertisement -Newspaper WordPress Theme
HEALTHനാരങ്ങ നീരിലുള്ള അപകടം ചര്‍മ്മത്തിന് വില്ലന്‍

നാരങ്ങ നീരിലുള്ള അപകടം ചര്‍മ്മത്തിന് വില്ലന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള്‍ തിരയാറുണ്ട്. എന്നാല്‍ ചിലതെല്ലാം നല്ലതെന്ന് വിചാരിക്കുേമ്ബാള്‍ അത് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങുന്നവരും ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ ചര്‍മംസംരക്ഷിക്കുമ്ബോള്‍ അത് സൗന്ദര്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

സൗന്ദര്യസംരക്ഷണത്തില്‍ നമ്മള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്ബോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിനും വില്ലനാവുന്നുണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. സൗന്ദര്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്രത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

നാരങ്ങനീര് ഉപയോഗിക്കുമ്ബോള്‍

സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് ഉപയോഗിക്കുമ്ബോള്‍ അതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. നാരങ്ങ നീര് ചര്‍മ്മത്തില്‍ നാരങ്ങ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇത് ഗുരുതരമായ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന ആസിഡിന്റെ അളവ് മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും. അതുകൊണ്ട് തന്നെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് നാരങ്ങ നീര് ഉപയോഗിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കാം.

പെട്രോളിയം ജെല്ലി

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പെട്രോളിയം ജെല്ലി. എന്നാല്‍ ഇത ചുണ്ട് വരണ്ടതാകുന്നതിനും ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിനും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും അത്രയേറെ ദോഷകരമാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പെട്രോളിയം ജെല്ലി ഉപയോഗിക്കുമ്ബോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.

മുഖത്ത് ആവി പിടിക്കുന്നുവോ

ചര്‍മ്മത്തിലെ അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നതിനും ബ്ലാക്ക്‌ഹെഡ്‌സിന് പരിഹാരം കാണുന്നതിനും വേണ്ടി പലപ്പോഴും മുഖത്ത് ആവി പിടിക്കുന്നത് ശീലമാണ്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ മുഖത്തുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മുഖത്തെ അഴുക്കും ബ്ലാക്ക്ഹെഡ്സും പോവാനായി മുഖം ആവി പിടിയ്ക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ചൂട് ആവി മുഖത്ത് പതിക്കുമ്ബോള്‍ ഇത് ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകുന്നു. മാത്രമല്ല ചര്‍മ്മത്തിന് ഇരുണ്ട നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു.

ടൂത്ത് പേസ്റ്റ്

സൗന്ദര്യസംരക്ഷണത്തിന് പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് പലപ്പോഴും ചര്‍മ്മത്തിനുണ്ടാവുന്ന അവസ്ഥകളെ പരിഹരിക്കുന്നു എന്ന ധാരണയാണ പലപ്പോഴും ഉള്ളത്. പലരും മുഖക്കുരു ഇല്ലാതാവാനും മുഖക്കുരു പാട് മാറാനും വേണ്ടി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ടൂത്ത് പേസ്റ്റ് ഒരിക്കലും നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയല്ല. ഇത് ചര്‍മ്മത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന് പലപ്പോഴും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നവര്‍ കുറവല്ല. എന്നാല്‍ പലപ്പോഴും ഇത് ചര്‍മ്മത്തിന്റെ പുറത്തെ പാളിയെ നശിപ്പിക്കുകയും ഇതിലൂടെ ബാക്ടീരിയയ്ക്ക് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ബേക്കിംഗ് സോഡ ഉപയോഗിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ബോഡി ലോഷന്‍

ബോഡി ലോഷന്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ബോഡി ലോഷന്റെ ഉപയോഗവും ചര്‍മ്മത്തെ ദോഷകരമായാണ് ബാധിയ്ക്കുക. അതുകൊണ്ട് സ്ഥിരമായുള്ള ഉപയോഗം അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന ധാരണ ചില്ലറയല്ല. പക്ഷേ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.

പശ ഉപയോഗിക്കുന്നവര്‍

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ബ്ലാക്ക്‌ഹെഡ്‌സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പശ. ചിലര്‍ പ്രത്യേകതരം പശ ഉപയോഗിച്ച്‌ ബ്ലാക്ക്ഹെഡ്സ് കളയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് നമ്മുടെ ചര്‍മ്മത്തിന്റെ പല ഭാഗത്തും അലര്‍ജി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നത്.

ഹെയര്‍സ്പ്രേ

മുടിയുടെ സ്റ്റൈലിന് ഹെയര്‍സ്പ്രേ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ഹെയര്‍സ്പ്രേയുടെ അമിതോപയോഗം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഉള്ള മുടി കൂടി പലപ്പോഴും ഇല്ലാതാവുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme