in , , , , ,

ഹാര്‍ട്ട്‌ലങ് മെഷീന്‍ കേടായി മെഡിക്കല്‍കോളേജില്‍ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി

Share this story

ആശുപത്രിയിലുളളത് ഒരു യന്ത്രം മാത്രം


15 ഓളം രോഗികള്‍ ആശങ്കയില്‍


തിരുവനന്തപുരം മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് കാര്‍ഡിയോ തെറാസിക് സര്‍ജറി വിഭാഗത്തില്‍ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി.


ഇവിടെ ആകെയുളള ഒരു ഹാര്‍ട്ട് ലങ് മെഷീന്‍ അഞ്ചുദിവസം മുമ്പ് കേടായതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്. മാസങ്ങളായി കാത്തിരുന്ന് ഒടുവില്‍ ശസ്ത്രക്രിയയ്ക്ക് സമയം ലഭിച്ച രോഗികളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. ഐസിയുവിലും വാര്‍ഡിലുമായി 15 ഓളം രോഗികളാണ് ഇത്തരത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കഴിയുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.


ഒരു ഹാര്‍ട്ട് ലങ് മെഷീനാണ് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗത്തിലുളളത്. മറ്റൊരു മെഷീനുളളത് എസ് എ ടിയിലാണ്. കുട്ടികളടക്കം ശസ്ത്രക്രിയകള്‍ ചെയ്യേണ്ടതിനാല്‍ ഈ യന്ത്രം മെഡിക്കല്‍ കോളേജിലേക്ക് ഉപയോഗപ്പെടുത്താനാവില്ല. 2013-ലാണ് മെഡിക്കല്‍ കോളേജില്‍ ഹാര്‍ട്ട് ലങ് മെഷീന്‍ എത്തുന്നത്. ടെക്‌നീഷ്യന്‍മാരെത്തി അറ്റകുറ്റപ്പണികള്‍ നടത്തി ദിവസങ്ങള്‍ക്കുളളില്‍ വീണ്ടും കേടായി.


പെട്ടെന്ന് ശസ്ത്രക്രിയ വേണ്ട രോഗികളെ ശ്രീചിത്രയിലേക്ക് അയയ്ക്കുകയാണ് നിലവില്‍ ചെയ്യുന്നത്.

പേന്‍ ശല്യവും പരിഹാര മാര്‍ഗ്ഗങ്ങളും

തിരിച്ചു നടക്കൂ ജീവിതത്തിലേക്ക്…