ആത്മഹത്യപ്രവണത ഏറേയും 20-40 പ്രായക്കാരില്‍
പ്രതിമാസം സഹായം തേടുന്നത് 150 ഓളം പേര്‍
കൊല്ലം: സംസ്ഥാനത്ത് ആത്മഹത്യാപ്രവണത കൂടുതലുളളത് ഇരുപതു മുതല്‍ നാല്‍പതു വരെ വയസ്സുളളവരില്‍. ജീവനൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് ടെലി കൗണ്‍സിലിംങ് നല്‍കാന്‍ തുടങ്ങിയ ‘കാള്‍കൂളി’ലേക്ക് വിളിക്കുന്നവരില്‍ ഏറെയും ചെറുപ്പക്കാരാണ്. മൂന്നു മാസത്തിനിടെ 518 പേരാണ് കാള്‍കൂളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്. ആത്മഹത്യാപ്രവണതയുളള നൂറ്റമ്പതിലേറെ പേര്‍ ഓര മാസവും സഹായം തേടുന്നുണ്ട്. ഒളിമ്പ്യന്‍ ചന്ദ്രശേഖരമേനോന്‍ ട്രസ്റ്റും തിരുവനന്തപുരത്തെ ഡോക്ടര്‍മാരും ചേര്‍ന്നാണ് ട്രസ്റ്റിന് രൂപം നല്‍കിയിട്ടുളളത്. തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടായിരുന്ന ഡോ.അബ്ദുള്‍ ബീരിയാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.
സ്വഭാവവൈകല്യങ്ങള്‍, കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ നഷ്ടം, കടബാധ്യത,കുടുംബ പിന്തുണയില്ലായ്മ, കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രതിസന്ധികള്‍ എന്നിവയാണ് വിളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍
പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് 8929800777 എന്ന നമ്പറില്‍ വിളിച്ചാല്‍ പ്രത്യേക പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റിന്റെ സേവനം ലഭിക്കും.