ഫ്‌ലേവനോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ആപ്പിള്‍ പതിവായി കഴിക്കുന്നത് ആസ്ത്മയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗ്രീന്‍ ആപ്പിളിനെക്കാളും ചുവന്ന ആപ്പിളാകും കൂടുതല്‍ പേരും കഴിക്കുന്നത്. ചുവന്ന ആപ്പിളിനെപ്പോലെ തന്നെ ഗ്രീന്‍ ആപ്പിളിനും ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, കെ എന്നിവ ഗ്രീന്‍ ആപ്പിളില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഫ്‌ലേവനോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ആപ്പിള്‍ പതിവായി കഴിക്കുന്നത് ആസ്ത്മയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫ്‌ലേവനോയ്ഡുകള്‍ ആസ്ത്മയുടെ അപകടസാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഗ്രീന്‍ ആപ്പിള്‍ ശ്വാസകോശ അര്‍ബുദ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഗ്രീന്‍ ആപ്പിളില്‍ രക്തം കട്ടപിടിക്കുന്നത് തടയാന്‍ കഴിയുന്ന റൂട്ടിന്‍ (rutin) എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. കാരണം, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന എന്‍സൈമിനെ തടയാന്‍ റൂട്ടിന് കഴിയും. ദിവസവും ഒരു ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
വയറു വീര്‍ക്കുന്നത് തടയാനും വയറ്റില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പച്ച ആപ്പിള്‍ സഹായിക്കുന്നു. പച്ച ആപ്പിളില്‍ എളുപ്പത്തില്‍ ദഹിക്കുന്നനാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഉപാപചയ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉത്തേജനം നല്‍കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ, പഞ്ചസാരയുടെ ആസക്തിയെയും വിശപ്പും കുറയ്ക്കാന്‍ ഇത് മികച്ചൊരു പഴം കൂടിയാണ്.
പൊട്ടാസ്യം, ജീവകം കെ, കാല്‍സ്യം ഇവയടങ്ങിയ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് നല്ലതാണ്. സ്ത്രീകളില്‍ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയ വൈറ്റമിന്‍ കെ സഹായിക്കുന്നു.
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് പച്ച ആപ്പിള്‍. ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.
ചുവന്ന ആപ്പിളിനെ അപേക്ഷിച്ച് പച്ച ആപ്പിളില്‍ കുറഞ്ഞ പഞ്ചസാരയും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ടെന്നും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പച്ച ആപ്പിളിന്റെ ഗുണം ലഭിക്കാന്‍ അതിന്റെ തൊലി നീക്കം ചെയ്യരുതെന്നും പറയുന്നു
പച്ച ആപ്പിളും ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 13-22 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. കാരണം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ആപ്പിളിന് കഴിവുണ്ട്.