ഭക്ഷണത്തില്‍ ബ്രൊക്കോളി ചേര്‍ക്കുന്നത് പല വിധത്തില്‍ സഹായിക്കും. നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, പ്രോട്ടീന്‍, സിങ്ക്, സെലിനിയം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമാണ്. പ്രമേഹം, സ്‌കീസോഫ്രീനിയ, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നിവ കുറയ്ക്കാന്‍ ബ്രൊക്കോളി സഹായിക്കും. ബ്രൊക്കോളിക്ക് ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട്.
- ബ്രൊക്കോളിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല അണുബാധകള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നു.
- ബ്രൊക്കോളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പൊട്ടാസ്യവുമാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്.
- ബ്രൊക്കോളി കരളിന് ഗുണം ചെയ്യും. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഹെപ്പറ്റോപ്രൊട്ടക്റ്റീവുകള്‍ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. ബ്രൊക്കോളി സൂപ്പ്, സലാഡുകള്‍ എന്നിവയായി കഴിക്കാം.
- ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം മൂലം അസ്ഥികള്‍ ദുര്‍ബലമാകും. ഇത് തടയാന്‍, ബ്രോക്കോളി കഴിക്കാം. കാരണം അതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു.
- ആവിയില്‍ വേവിച്ച ബ്രൊക്കോളി കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ബ്രൊക്കോളി കഴിക്കുന്നതിലൂടെ തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍ നിയന്ത്രിക്കാനാകും.