in , , , , , , ,

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Share this story

ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതായി ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. ലാലു പ്രസാദ് യാദവിന്റേയും വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ മകള്‍ രോഹിണി ആചാര്യയയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി തേജസ്വി യാദവ് അറിയിച്ചു.

ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആര്‍ജെഡി അധ്യക്ഷന് വൃക്ക മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ലാലുവിന്റെ രണ്ടാമത്തെ മകളാണ് രോഹിണി. പിതാവിന് വൃക്ക നല്‍കാന്‍ തയ്യാറായി രോഹണി മുന്നോട്ടു വരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

ദൈവത്തെ കണ്ടിട്ടില്ലെങ്കിലും പിതാവിനെ ദൈവത്തെ പോലെയാണ് കണ്ടത് എന്നായിരുന്നു ശനിയാഴ്ച്ച രോഹിണിയുടെ ട്വീറ്റ്. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. സിംഗപ്പൂരില്‍ മകള്‍ രോഹിണി ആചാര്യയുടെ വസതിയിലെത്തിയ ലാലുവിനെ ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചത്. ലാലുവിനൊപ്പം പത്നി റാബ്റി ദേവിയും മകള്‍ മിസ ഭാരതിയും സിംഗപ്പൂരിലെത്തിയിരുന്നു.

ഒക്ടോബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെയാണ് ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ദാതാവിനെ അന്വേഷിക്കുന്നതിനിടെയാണ് മകള്‍ തന്നെ തന്റെ വൃക്കകളിലൊന്ന് പിതാവിന് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. മകളുടെ വൃക്ക സ്വീകരിക്കാന്‍ ആദ്യം ലാലു സമ്മതിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സ സിം?ഗപ്പൂരിലേക്ക് മാറ്റിയതും രോഹിണിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു. വൃക്ക തകരാറിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ്

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങള്‍

കുട്ടികളിലെ പനി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ