in , , , , , ,

ഒരു ശസ്ത്രക്രിയ ഉച്ചാരണം മാറ്റിയ കഥ

Share this story

ഓസ്‌ട്രേലിയയില്‍ നിന്നുളള ആന്‍ജി യെന്‍ എന്ന ഡെന്റിസ്റ്റാണ് കഥാനായിക. എല്ലാം തുടങ്ങിയത് 2021 ഏപ്രിലില്‍ നടത്തിയ ഒരു ടോണ്‍സില്‍ ശസ്ത്രക്രിയയോടു കൂടി ആയിരുന്നു. തായ്‌ലന്‍ ഡില്‍ ജനിച്ച് എട്ടാംവയസ്സിലാണ് ആന്‍ജി ഓസ്‌ട്രേലിയയില്‍ എത്തിയത്. അവിടെ വളര്‍ന്ന ഇവര്‍ ഒരിക്കല്‍ പോലും ഇതിനു മുന്‍പ് അയര്‍ലന്‍ഡില്‍ പോയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഈ ശസ്ത്രക്രിയയ്ക്കു ശേഷം അവരുടെ ഉച്ചാരണത്തിലുണ്ടായ മാറ്റം അത്ഭുതാവഹവും രസകരവുമായിരുന്നു ഓസ്‌ട്രേലിയന്‍ ചുവയുളള സംസാരം ഐറിഷ് ഉച്ചാരണത്തിലേക്കു മാറിയത് അടുത്ത സുഹ്യത്തുക്കളാണു തിരിച്ചറിഞ്ഞത്. പ്രാക്ടീസിനിടയില്‍ രോഗികളില്‍ ചിലരും ആന്‍ജി സംസാരിക്കുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോഴാണ് നമ്മുടെ ഡെന്റിസ്റ്റിന് കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നു മനസ്സിലായത്. ആകെ സങ്കോചത്തിലായ ആന്‍ജിയുടെ കാര്യത്തില്‍ അത്രയൊന്നും പരിഭ്രാന്തിവ വേണ്ട എന്നാണ് ഓസ്‌ട്രേലിയന്‍ സയന്റിസാ്റ്റ് കാള്‍ ക്രൂഷേനി പറയുന്നത്. ഇതുവരെ ലോകത്താകെ നൂറോളം പേരില്‍ മാത്രം കണ്ടിട്ടുളള ഫോറിന്‍ ആക്‌സ്ന്റ് സിന്‍ഡ്രം ആണ് ഇതത്രേ.ഇതിനു പ്രത്യേക ചികിത്സയൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. തലച്ചോറിനിളളില്‍ സംഭവിച്ച എന്തെങ്കിലും ക്ഷതങ്ങളോ നാഡീ സംബന്ധമായ പ്രശ്‌നങ്ങളോ ആകാം ഇതിനു കാരണം എന്നു മാത്രമേ ശാസ്ത്രലോകം ഇപ്പോള്‍ പറയുന്നുളളു.

ഹൃദയത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍

ചെവിയില്‍ വെളളം കയറിയാല്‍