പ്രമേഹബാധിതരില്‍ കൂടുതലായി കണ്ടുവരുന്നത് കരളിന്റെയും വൃക്കയുടെയുമൊക്കെ രോഗങ്ങളാണ്. കരളിന്റെ രോഗങ്ങള്‍ രോഗങ്ങള്‍ ഉളളവരാണെങ്കില്‍ അതൊക്കെ ഏത് സേറ്റജിലാണെന്ന് മനസ്സിലാക്കി വേണം മരുന്നുകള്‍ കഴിക്കാന്‍. കാരണം. ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ചില മരുന്നുകള്‍ കഴിക്കാം എന്നൊക്കെയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ചെയ്യുന്നതാണ് നല്ലത്. കരള്‍ രോഗമുളളവര്‍ക്ക് പ്രമേഹമരുന്നുകള്‍ കഴിക്കുമ്പോള്‍തന്നെ ഗ്ലൂക്കോസ് കുറഞ്ഞുപോകാനുളള സാധ്യത കൂടുതലാണ്.
മിക്ക മരുന്നുകളും വൃക്കയിലൂടെയാണ് പുറത്തുപോകുന്നത്. അതുകൊണ്ട് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉളളവര്‍ക്ക് അക്കാര്യം കൂടി പരിഗണിച്ചാണ് പ്രമേഹ മരുന്നുകള്‍ നല്‍കുന്നത്
ഓരോ വ്യക്തിയുടെയും രോഗത്തിന്റെ കാഠിന്യം, അനുബന്ധ സങ്കീര്‍ണതകള്‍, അതിനോട് ചേര്‍ന്നുളള മറ്റ് അസുഖങ്ങള്‍. അവരുടെ ജോലി, ഭക്ഷണരീതി, ശരീരഭാരം എന്നിങ്ങനെ പല ഘടകങ്ങളും പരിഗണിച്ചാണ് ഒരു രോഗിക്ക് വേണ്ട മരുന്ന നിശ്ചയിക്കുന്നത്. അതിനാല്‍ വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ മാത്രം പ്രമേഹ ചികിത്സ മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹവുമായി ജീവിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുളള ഒരു പ്രമേഹ ബാധിതന് രോഗത്തെ കൃത്യമായി വരുതിയിലാക്കി ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാന്‍ സാധിക്കും




