നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ (purine) എന്ന ഘടകം, ശരീരത്തില്‍ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ ക്രമീകരിക്കുന്നത് കിഡ്‌നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്‌നിക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടും, കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ശരീരത്തില്‍ അസാധാരണമായി ഉയര്‍ന്ന യൂറിക് ആസിഡ് ഗുരുതരമായ വൃക്ക, കരള്‍ പ്രശ്‌നങ്ങള്‍ക്കും സന്ധിവാതം എന്ന രോഗത്തിനും ഇടയാക്കും.
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസെമിയ (Hyperuricemia) എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് (crystals) ഉണ്ടാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നു.
മരുന്നുകള്‍ക്കൊപ്പം, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.