ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ആദ്യത്തെ മൂന്ന് മാസക്കാലം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകം ആണെന്നും, അതിനാല്‍ വളരെയേറെ സൂക്ഷിക്കണം എന്നുമാണ് മുതിര്‍ന്നവരുടെ അഭിപ്രായം. 85% ഗര്‍ഭഛിദ്രങ്ങളും പ്രസവകാലത്തെ ആദ്യമൂന്നുമാസങ്ങള്‍ക്കിടയിലാണ് കൂടുതല്‍ സംഭവിക്കുന്നത്. അതിനാല്‍ ആദ്യത്തെ മൂന്നു മാസം ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
- പച്ച പപ്പായ, പൈനാപ്പിള്‍, ചീസ് തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കുക. ഇവ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുകയും അബോര്‍ഷന് ഇടവരുത്തുകയും ചെയ്യും.
- ഗര്‍ഭിണിയായി ആദ്യ മൂന്നു മാസങ്ങളില്‍ യാത്രയൊഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.
- പായ്ക്കറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ അബോര്‍ഷന് ഇടയാക്കുന്ന ധാരാളം ഘടകങ്ങളുണ്ട്.
- പായ്ക്കറ്റിലെ ജ്യൂസുകള്‍, സോസേജുകള്‍ എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ ചിലതു മാത്രം.
- കാപ്പി കൂടുതല്‍ കുടിക്കുന്നതും സ്‌ട്രെസ്സും അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
- കട്ടിയുളള സാധനങ്ങള്‍ എടുത്തുയര്‍ത്തുന്നതും ഒഴിവാക്കണം. ഇത് ഗര്‍ഭപാത്രത്തില്‍ മര്‍ദ്ദമേല്‍പ്പിക്കാനും അബോര്‍ഷന്‍ സംഭവിക്കാനും ഇടവരുത്തും.