സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍. പൊതു ഇടങ്ങള്‍, ആള്‍ക്കൂട്ടം, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. ധരിക്കാത്തവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരവും മറ്റ് അനുയോജ്യ നിയമങ്ങള്‍ അനുസരിച്ചും കേസെടുക്കുമെന്ന് സര്‍ക്കാര്‍ വ്യകതമാക്കി.
ഏപ്രില്‍ മുതല്‍ ദുരന്തനിവാരണ വകുപ്പും പോലീസും പുറത്തിറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നടപടികള്‍ കര്‍ശനമാക്കിയിരുന്നില്ല. ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപിക്കുന്ന സ്ഥിതി വന്നതോടെയാണ് നടപടി. ചൊവ്വാഴച സംസ്ഥാനത്ത് 27,218 കോവിഡ് രോഗികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജൂണ്‍ 15 മുതല്‍ പ്രതിദിന കോവിഡ് നിരക്ക് രണ്ടായിരത്തിനു മുകളിലണ്. കഴിഞ്ഞയാഴച മുതല്‍ 3000 കടന്നിട്ടുമുണ്ട്. ഒരാഴ്ചയക്കിടെ 79 പേരാണ് കോവിഡ് കാരണം മരിച്ചത്. ഏഴുദിവസത്തെ ശരാശരി ടെസറ്റ് പോസിറ്റിവിറ്റി നിരക്ക്് 17.52 ശതമാനമാണ്.