- Advertisement -Newspaper WordPress Theme
HAIR & STYLEഉപ്പ് അറിയേണ്ട കാര്യങ്ങള്‍

ഉപ്പ് അറിയേണ്ട കാര്യങ്ങള്‍

എല്ലാ കറികള്‍ക്കും നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍ 20 ഗ്രാം ഉപ്പാണ് നമ്മളില്‍ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കുമ്പോള്‍ ഉപ്പ് ഉയര്‍ന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.

ശരീരത്തില്‍ നിന്ന് കാത്സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും. സോഡിയം ശരീരത്തിന് പ്രധാനമായ ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്.

കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളമുണ്ട്. ഇതിലൂടെയെല്ലാം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസില്‍ ഉപ്പ് ധാരാളമുണ്ട്. ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത കൂടുതലാണ്. ഉപ്പ് അധികം കഴിച്ചാല്‍ വയറില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme