in , , , , ,

കാന്‍സര്‍ വന്ന രോഗികള്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story
  • എല്ലാത്തരം ആഹാരങ്ങളും മാറിമാറി കഴിക്കുക. ആവശ്യമുള്ള എല്ലാപോഷക ഘടകങ്ങളും ഒറ്റയ്ക്കു നല്‍കുന്ന ഒരു ആഹാരവും ഇല്ല.
  • നിയന്ത്രണം വേണ്ട ആഹാരങ്ങള്‍ – കൊഴുപ്പ്, മധുരം, ഉപ്പ്, ആല്‍ക്കഹോള്‍, സ്‌മോക്ഡ് ഫൂഡ്‌സ് (ഉദാ: ബാര്‍ബിക്യൂ), പ്രോസസ്ഡ് മീറ്റ്
  • ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ഇവയില്‍ നിന്നും ലഭ്യമാകും.
  • തവിടു കളയാത്ത ധാന്യങ്ങള്‍ കൂടുതലായി ഉപയോഗിക്കുക. മൈദ ക ലര്‍ന്ന ആഹാരത്തിന്റെ ഉപയോഗം കുറയ്ക്കുക.
  • കഴിവതും കൊഴുപ്പു നീക്കിയ പാല്‍ ഉപയോഗിക്കുക.
  • ആല്‍ക്കഹോള്‍ ഉപയോഗം നിര്‍ദ്ദിഷ്ട അളവില്‍ കൂടുതല്‍ പാടില്ല. കഴിവതും ഒഴിവാക്കുന്നതാണ് ഉചിതം.
  • ചുവന്ന മാംസത്തിന്റെ ഉപയോഗം കുറയ്ക്കണം. കഴിവതും തൊലി നീക്കം ചെയ്തതും മൃഗക്കൊഴുപ്പ് ഇല്ലാത്തതുമായ മാംസം ഉപയോഗിക്കുക.
  • പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.
  • ആഹാരം കൊണ്ടു മാത്രം കാന്‍സറിനെ നിയന്ത്രിക്കാമെന്ന് ചിന്തിക്കരുത്. ശാസ്ത്രീയചികിത്സയ്ക്കു പകരം വയ്ക്കാന്‍ ഒന്നും തന്നെ ഇല്ല.

ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ആഹാരങ്ങള്‍

ഉപ്പൂറ്റി വേദനയെ നിസ്സാരമായി കാണരുതേ