ദിവസവും നിങ്ങളുടെ മുഖം വൃത്തിയാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇതിലൂടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.
പ്രത്യേകിച്ച് വരണ്ട ചര്‍മ്മമുള്ളവരിലാണ് മാസ്‌ക് മൂലം ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്. മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം. ചര്‍മ്മത്തില്‍ അസ്വസ്ഥത മാസ്‌ക് ഉപയോഗിച്ചത് മൂലം ഉണ്ടാവുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ മാസ്‌ക് ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം മോയ്സ്ചുറൈസര്‍ തേക്കണം. എന്നാല്‍ ചര്‍മ്മത്തില്‍ അധികം പ്രകോപനം ഉണ്ടാക്കുന്ന മോയ്സ്ചുറൈസര്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ചര്‍മ്മത്തിന് അനുയോജ്യമായ തരത്തിലുള്ള മോയ്സ്ചുറൈസര്‍ ആണ് ഉപയോഗിക്കേണ്ടത്. അതുകൊണ്ട് മോയ്സ്ചുറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായി ശ്രദ്ധിക്കണം. ലോഷന്‍ ഉപയോഗിക്കാം. പലപ്പോഴും എണ്ണമയമുള്ള ചര്‍മ്മം ഉണ്ടെങ്കില്‍ ഇവരില്‍ മാസ്‌ക് സ്ഥിരമായി വെക്കുന്നത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ജെല്‍ പോലുള്ള മോയ്സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ലോഷന്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പെട്രോളിയം ജെല്ലിയും ഉപയോഗിക്കാവുന്നതാണ്.
മാസ്‌ക് ധരിക്കും മുന്‍പ് ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. മുഖം നല്ലതു പോലെ കഴുകിയതിന് ശേഷം മാത്രമേ മാസ്‌ക് ധരിക്കാന്‍ പാടുകയുള്ളൂ. ഇത് കൂടാതെ അഴുക്കും പൊടിയും ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാസ്‌ക് ധരിക്കുന്ന ഭാഗത്ത് മേക്കപ്പ് ഉണ്ടെങ്കില്‍ അത് മുഖത്തെ സുഷിരങ്ങള്‍ അടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതില്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.
മാസ്‌ക് ധരിക്കുമ്പോള്‍ സുഖപ്രദമായ നിങ്ങള്‍ക്ക് കംഫര്‍ട്ട് ആണ് എന്ന് തോന്നുന്ന കറക്റ്റ് ഫിറ്റുള്ള മാസ്‌ക് മാത്രം ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നിങ്ങളുടെ ശ്വാസോച്ഛ്വാസം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. രണ്ട് ലെയര്‍ ഉള്ള മാസ്‌കുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. അകത്തെ ചര്‍മ്മത്തില്‍ മൃദുവായ ക്ലോത്ത് വരുന്ന മാസ്‌ക് ആയിരിക്കണം എന്നതാണ്. അനുയോജ്യമായ മാസ്‌ക് ആണ് ധരിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മാസ്‌ക് ഇറുകിയതാണെങ്കില്‍ ചര്‍മ്മത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.
മാസ്‌ക് മാറ്റുമ്പോള്‍ മാസ്‌ക് ഊരി മാറ്റുമ്പോളും ശ്രദ്ധിക്കേണ്ടതാണ്. ജോലിക്ക് പോവുന്നവരും മറ്റും സ്ഥിരമായി മാസ്‌ക് ധരിക്കുമ്പോള്‍ 15 മിനിറ്റ് മാസ്‌ക് മാറ്റുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാസ്‌ക് മാറ്റുമ്പോള്‍ ആറടി അകലെ ആരുമില്ലെന്നും തിരക്കില്ലാത്ത സ്ഥലമാണെന്നും ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ തുണി മാസ്‌കുകള്‍ ഉപയോഗിക്കുന്നവരെങ്കില്‍ ഇത് ദിവസവും കഴികേണ്ടതാണ്. മാസ്‌ക് ഒരിക്കലും വീണ്ടും വീണ്ടും ഉപയോഗിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മാസ്‌ക് ധരിക്കും മുന്‍പ് ശ്രദ്ധിക്കേണ്ടത് മാസ്‌ക് ധരിക്കും മുന്‍പ് ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. മുഖം നല്ലതുപോലെ കഴുകിയതിന് ശേഷം മാത്രമേ മാസ്‌ക് ധരിക്കാന്‍ പാടുകയുള്ളൂ. ഇത് കൂടാതെ അഴുക്കും പൊടിയും ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാസ്‌ക് ധരിക്കുന്ന ഭാഗത്ത് മേക്കപ്പ് ഉണ്ടെങ്കില്‍ അത് മുഖത്തെ സുഷിരങ്ങള്‍ അടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതില്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുന്ന തിനും ശ്രദ്ധിക്കണം.