in

ഗര്‍ഭകാലം ഇങ്ങനെയുമാകാം, ആത്മവിശ്വാസം പകര്‍ന്ന് കാജല്‍ അഗര്‍വാള്‍

Share this story

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി കാജല്‍ അഗര്‍വാള്‍. ഗര്‍ഭകാലം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായും കാജല്‍ രംഗത്തെത്തിയിരുന്നു.

ഗര്‍ഭകാലത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ഫിറ്റ്‌നസ് പരിശീലകയ്‌ക്കൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റ?ഗ്രാമിലൂടെ കാജല്‍ പങ്കുവച്ചു. ഗര്‍ഭകാലത്ത് തന്നെ കൂടുതല്‍ ആക്റ്റീവ് ആക്കാന്‍ സഹായിച്ച വ്യായാമങ്ങള്‍ കാജല്‍ വെളിപ്പെടുത്തി. ?ഗര്‍ഭകാലത്ത് വര്‍ക്ക് ഔട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിച്ചു.

ഞാന്‍ എപ്പോഴും വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഗര്‍ഭധാരണം ഒരു പ്രധാനപ്പെട്ട സമയാണ്. ഗര്‍ഭിണികളായ എല്ലാ സ്ത്രീകളും അവരുടെ ഗര്‍ഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി എയറോബിക്, സ്‌ട്രെംഗ് കണ്ടീഷനിംഗ് വ്യായാമങ്ങള്‍ ചെയ്യണമെന്നും താരം കുറിച്ചു.

ഗര്‍ഭകാലത്തെ വര്‍ക്ക്ഔട്ട് ലക്ഷ്യങ്ങള്‍ എപ്പോഴും നല്ല ഫിറ്റ്‌നസ് നില നിലനിര്‍ത്തുന്നതിലായിരിക്കണം എന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. Pilates സും barreയും എന്റെ ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും എന്റെ ശരീരത്തെ മികച്ച രീതിയില്‍ മാറ്റാന്‍ സഹായിച്ചുവെന്നും കാജല്‍ പറഞ്ഞു.

ബോഡിഷെയിമിങ്ങിനെതിരെ അടുത്തിടെ കാജല്‍ പ്രതികരിച്ചു. ‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു. എന്നാല്‍ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകള്‍ ഒരിക്കലും നമ്മെ സഹായിക്കുകയില്ല. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ…’ – എന്ന് കാജല്‍ കുറിച്ചു.

ഗര്‍ഭകാലത്ത് നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വര്‍ധിക്കും, ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം വയറും സ്തനവും വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോള്‍ ചിലര്‍ക്ക് സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകും, ചിലപ്പോള്‍ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ ആരോഗ്യത്തെ പോലും ബാധിക്കാം.

‘കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം പഴയ രൂപത്തിലേയ്ക്ക് തിരിച്ചുപോകാന്‍ സമയമെടുക്കാം. അല്ലെങ്കില്‍ പൂര്‍ണമായും പഴയതുപോലെ ആകാന്‍ സാധിച്ചെന്നും വരില്ല. പക്ഷേ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മര്‍ദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക’ – കാജല്‍ കുറിച്ചു.

കടലമാവ് ഉപയോഗിച്ച് മുഖം മിനുക്കാം

കുഞ്ഞിന് കൃത്യമായ ബുദ്ധിവളര്‍ച്ചയുണ്ടോ എന്ന് നിങ്ങള്‍ക്ക് കണ്ടെത്താം, ഇതാ ചില മാര്‍ഗങ്ങള്‍