- Advertisement -Newspaper WordPress Theme
FOODശരീരഭാരം കുറയ്ക്കാന്‍ കൊറിയന്‍ ഡയറ്റ് പരീക്ഷിക്കാം

ശരീരഭാരം കുറയ്ക്കാന്‍ കൊറിയന്‍ ഡയറ്റ് പരീക്ഷിക്കാം

വെറും 4 ആഴ്ചകൊണ്ട് ശരീരഭാരം കുറയ്ക്കുന്ന ഡയറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇടവിട്ടുള്ള ഉപവാസവും ശാരീരിക അധ്വാനവും ചേര്‍ന്നുള്ള ഡയറ്റാണ് നാല് ആഴ്ചയിലുള്ളത്. ഈ രീതിയിലുള്ള ഡയറ്റെടുത്താല്‍ വെറും 4 ആഴ്ചക്കുള്ളില്‍ ശരീര ഭാരം കുറയുമെന്നാണ് കൊറിയയിലെ പ്രശസ്ത ഡയറ്റീഷ്യന്‍ വിദഗ്ധനായ ഡോ. യോങ് വൂ പാര്‍ക്ക് വെളിപ്പെടുത്തുന്നത്.

ഈ ഡയറ്റിന് ശരിയായിട്ടുള്ള അച്ചടക്കമാണ് പ്രധാനമെന്നാണ് ഡോ. പാര്‍ക്ക് ഊന്നിപ്പറയുന്നത്. ആരോഗ്യകരമായ ഭക്ഷണ രീതിയും ഉപവാസവും സ്ഥിരമായിട്ടുള്ള കായികാഭ്യാസവും ഈ ഡയറ്റില്‍ പ്രധാനമാണെന്നാണ് യോങ് വൂ പറയുന്നത്. ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ നാല് ആഴ്ചത്തെ ഡയറ്റിന്റെ വിശദീകരണം ഇതാ.

വീക്ക് 1| ഡീറ്റോക്‌സ് ആന്‍ഡ് ഗട്ട് ക്ലെന്‍സ്: ആദ്യത്തെ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ പ്രോബയോട്ടിക്, പ്രോട്ടീന്‍ ഷേക്ക് കഴിച്ച് ആരംഭിക്കണം. തുടര്‍ന്ന് ഒരു മണിക്കൂര്‍ നടത്തം. ഈ ആഴ്ചയില്‍ ഭക്ഷണത്തില്‍ വെള്ളരിക്ക, ബ്രോക്കോളി, കാബേജ്, ബട്ടര്‍ മില്‍ക്ക് എന്നിവ ഉള്‍പ്പെടുത്തണം.

അടുത്ത നാല് ദിവസത്തേക്ക് മത്സ്യം, ചിക്കന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍, കഫീന്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ മിതമായി കഴിക്കുക. മാവില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും മിതമായ അളവില്‍ ഉള്‍പ്പെടുത്താം.

വീക്ക് 2- ഇടയ്ക്കിടെ ഉപവാസം ആരംഭിക്കുക: രണ്ടാമത്തെ ആഴ്ചയില്‍ ഇടവിട്ടുള്ള ഉപവാസം പ്രധാനപ്പെട്ടതാണ്. 24 മണിക്കൂര്‍ ഉപവസമെടുക്കുക. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണത്തോടെ ഉപവാസം അവസാനിപ്പിക്കുക. പച്ചക്കറികള്‍ക്കും അരിക്കും പുറമേ ദിവസവും രണ്ട് പ്രോട്ടീന്‍ ഷേക്കുകള്‍ തുടരുക.

ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും അടങ്ങിയിരിക്കണം. അത്താഴത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കഴിക്കുന്ന ഭക്ഷണങ്ങളില്‍ കറുത്ത കാപ്പി, പയര്‍വര്‍ഗ്ഗങ്ങള്‍, അരി, അണ്ടിപരിപ്പ് എന്നിവ ഉള്‍പ്പെടുത്തുക.

വീക്ക് 3- ഉപവാസം വര്‍ദ്ധിപ്പിക്കുക, സ്‌നാക്‌സ് കഴിക്കുക: ഈ ആഴ്ച 24 മണിക്കൂര്‍ രണ്ട് വ്യത്യസ്ത ഉപവാസങ്ങള്‍ എടുക്കണം. ഭക്ഷണം ചെറുതും കൂടുതല്‍ പോഷകസമൃദ്ധവുമായിരിക്കണം. ചെറി തക്കാളി, ചെസ്റ്റ്‌നട്ട്, ബെറികള്‍, വിത്തുകള്‍, വാഴപ്പഴം തുടങ്ങിയ ആരോഗ്യകരമായ കഴിയ്ക്കുക. നാരുകളുടെയും പോഷകങ്ങളുടെയും അളവിനായി മധുരകിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.

വീക്ക് 4: അവസാന ആഴ്ചയില്‍ മൂന്ന് തവണ 24 മണിക്കൂര്‍ ഉപവാസം നടത്തുക. വാഴപ്പഴവും മധുരക്കിഴങ്ങും കഴിക്കുന്നത് തുടരുക, വിത്തുകള്‍, പരിപ്പ്, പച്ചക്കറികള്‍ എന്നിവയും കഴിക്കുക. ഉപവാസ കാലയളവില്‍ വെള്ളം മാത്രമാണ് കുടിയ്ക്കാവുന്നത്.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാനാണ് ഡോ. പാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. മറ്റ് തരത്തിലുള്ള വ്യായാമങ്ങള്‍ സാധ്യമല്ലെങ്കില്‍ നടക്കുകയെങ്കിലും ചെയ്യുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme