- Advertisement -Newspaper WordPress Theme
HEALTHഇന്ന് ലോകം കരള്‍ ദിനം; നല്ല കരുതല്‍ നല്‍കാം

ഇന്ന് ലോകം കരള്‍ ദിനം; നല്ല കരുതല്‍ നല്‍കാം

കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഏപ്രില്‍ 19 ലോക കരള്‍ ദിനമായി ആചരിക്കുന്നത്. ഈ ദിവസം, കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ ആരോഗ്യകരമായി നിലനിര്‍ത്താമെന്നതിനെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിന് വിവിധ ക്യാമ്പുകളും സെമിനാറുകളും നടത്തുന്നു.

‘ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക.’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിന പ്രമേയം. കരള്‍ തകരാറിലാണെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്….

ഒന്ന്…

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. ഊര്‍ജം നിലനിര്‍ത്തുന്നതില്‍ കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. എപ്പോഴും ക്ഷീണവും ബലഹീനതയും അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കണ്ട് വിദഗ്ധര്‍ ചികിത്സ തേടുക.

രണ്ട്…

അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കരള്‍ തരാറിന്റെ മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ഇതിനെയാണ് വിസറല്‍ ഫാറ്റ് എന്ന് പറയുന്നത്. വയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഫാറ്റിലിവര്‍ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

മൂന്ന്…

മഞ്ഞപ്പിത്തമാണ് കരള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ചര്‍മ്മവും കണ്ണുകളും മഞ്ഞനിറത്തിലാകുന്നത് കരള്‍ തകരാറിലായതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്.

നാല്

വയറിന്റെ മുകള്‍ ഭാഗത്ത് വേദന അനുഭവപ്പെടുന്നത് കരള്‍ തകരാറിലായതിന്റെ ലക്ഷണമാണ്.

അഞ്ച്…

കാലുകളിലും പാദങ്ങളിലും നീര് കാണുന്നത് കരള്‍ രോ?ഗങ്ങളുടെ ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ആറ്…

മൂത്രത്തിലും മലത്തിലും കാണുന്ന നിറ വ്യത്യാസം കരള്‍ രോഗത്തിന്റെ ലക്ഷണമാണ്.

ഏഴ്…

ചര്‍മ്മത്തില്‍ എപ്പോഴും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോ?ഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. വിട്ടുമാറാത്ത കരള്‍ രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ് ചൊറിച്ചില്‍.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme