- Advertisement -Newspaper WordPress Theme
HEALTHമെഡിക്കല്‍ കോളേജില്‍ ചികിത്സ ഗുരുതരമാവുന്നവര്‍ക്കുമാത്രം

മെഡിക്കല്‍ കോളേജില്‍ ചികിത്സ ഗുരുതരമാവുന്നവര്‍ക്കുമാത്രം

വാനരവസൂരി ബാധിതരെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുളള സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാവൂവെന്ന് ആരോഗ്യവകുപ്പ്. ചികിത്സാസൗകര്യമുളള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുളള രോഗികളെ മാത്രമേ മെഡിക്കല്‍ കോളേജുകളിലേക്ക് അയക്കാവൂവെന്നും ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖ. രോഗിയെ ആംബുലന്‍സില്‍ക്കൊണ്ടു പോവുമ്പോള്‍ പി.പി.ഇ.കിറ്റ്, എന്‍-95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നിര്‍ദേശപ്രകാരം മാത്രമേ ഒരാളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാവൂ. ഇതോടൊപ്പം ആശുപത്രിയെയും വിവരമറിയിക്കണം. രോഗിയെ എത്തിച്ചശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുകതമാക്കണം.

അന്താരാഷടവിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരില്‍ പനിയുണ്ടെന്ന് തെര്‍മല്‍ സ്‌കാനര്‍ വഴി കണ്ടെത്തുന്നവരെ പ്രത്യേകം പരിശേധിക്കും. ദേഹത്ത് ചുവന്നപാടുകള്‍ പോലെ രോഗലക്ഷണങ്ങളുളളവരെ അടുത്തുളള ആശുപത്രിയിലേക്ക് മാറ്റും. രോഗം ബാധിച്ചവരുമായി മുഖാമുഖം വരുക, ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ പി.പി.ഇ. കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സപര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകര്‍ച്ചാ സാധ്യതയുണ്ട്. 21 ദിവസത്തിനുളളില്‍ രോഗബാധിതരാജ്യങ്ങളില്‍ പോയിട്ടുളളവര്‍ക്ക് ശരീരത്തില്‍ ചുവന്നപാടുകളോടൊപ്പം പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ വാനരവസൂരിയാണെന്ന് സംശയിക്കണമെന്നും ആരോഗ്യവകുപ്പ് കേരളത്തില്‍ കണ്ടെത്തിയത് പശ്ചിമ ആഫ്രിക്കന്‍ ഇനം.

കേരളത്തില്‍ കണ്ടെത്തിയ വാനരവസൂരിയുടെ വൈറസ് താരതമ്യേന പകര്‍ച്ചക്കുറവുളള പശ്ചിമ ആഫ്രിക്കന്‍ ഇനമാണെന്നു മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. മരണനിരക്ക് ഒന്നു മുതല്‍ മൂന്നു ശതമാനം മാത്രമാണ്. ഡോ.സുജിത് വിജയന്‍പിളളയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme