അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞള്‍. പാചകത്തില്‍ മാത്രമല്ല, സൗന്ദര്യ വര്‍ധകത്തിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. മഞ്ഞളിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ രോഗപ്രതിരോധത്തെ ബാധിക്കുന്ന സന്ധിവാതം, ടെന്‍ഡോണൈറ്റിസ്, ബര്‍സിറ്റിസ് എന്നിവയ്ക്ക എതിരെ പോരാടുകയും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ഫലം ലഭിക്കുന്നതിനായി 14 ദിവസം തുടര്‍ച്ചായി മഞ്ഞള്‍പ്പൊടി കഴിക്കാനാണ് ഡിജിറ്റല്‍ ക്രിയേറ്ററായ ഡോ. ബെര്‍ഗ് പറയുന്നത്.
മഞ്ഞള്‍ രണ്ടാഴ്ച സ്ഥിരമായി കഴിച്ചാല്‍ ശരീരത്തില്‍ വിവിധ മാറ്റങ്ങള്‍ ഉണ്ടവുമെന്ന് പഠനങ്ങള്‍ പറയുന്നു.ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവും എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു.
മഞ്ഞളില്‍ പ്രധാനമായും ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ്, ആന്റി-കാര്‍സിനോജെനിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.അതിനാല്‍ ഏത് ശരീരത്തിലെ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനും മുറിവിലെ അണുബാധ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ശരീരത്തില്‍ ഉണ്ടാവുന്ന ഗ്യാസ്ട്രിക് ജ്യൂസിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും വയറിലെ അസ്വസ്ഥത ശമിപ്പിക്കുകയും ചെയ്യും.
പാലില്‍ മഞ്ഞളിനൊപ്പം അല്‍പം ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പനി, ജലദോഷം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും.മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റുകയും വിഷാദരോഗത്തില്‍ നിന്ന് മുക്തി നല്‍കുകയും ചെയ്യുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് മാനസികസമ്മര്‍ദം അകറ്റി നിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യാനും മഞ്ഞള്‍ സഹായിക്കുന്നു. അകാല വാര്‍ധക്യം തടയാനും മുഖക്കുരുപോലുള്ള പ്രശ്നങ്ങളില്‍ നിന്ന് മോചനം നല്‍കാനും മഞ്ഞള്‍ പാല്‍ ഉത്തമമാണ്.