- Advertisement -Newspaper WordPress Theme
Healthcareപാരസെറ്റമോള്‍ ഉപയോഗം സൂക്ഷിച്ചുമതി

പാരസെറ്റമോള്‍ ഉപയോഗം സൂക്ഷിച്ചുമതി

പാരസെറ്റമോള്‍ ജെംസ് മിഠായി പോലെ കഴിക്കുന്ന ഇന്ത്യക്കാര്‍, അമിത ഉപയോഗം കരളിന് ദോഷമെന്ന് യുഎസിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. പളനിയപ്പന്‍ മാണിക്കം. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തി.

യു എസ് ആസ്ഥാനമായുള്ള ഡോ. പാല്‍ എന്നറിയപ്പെടുന്ന ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കമാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം എക്‌സില്‍ നടത്തിയത്. എല്ലാത്തരം പനിക്കും ശരീരവേദന, തലവേദന, സൈനസ്, ജലദോഷം, വാക്സിന്‍ മൂലമുണ്ടാകുന്ന അസ്വസ്ഥത, ഏതെങ്കിലും തരത്തിലുള്ള വേദന എന്നിവയ്‌ക്കെല്ലാം ഇന്ത്യക്കാര്‍ ഇതിനെ ആശ്രയിക്കുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ പോലും ഫാര്‍മസിയില്‍ പോയി ഇത് വാങ്ങാറുണ്ട്.

രണ്ട് ദിവസത്തില്‍ കൂടുതല്‍ പാരസെറ്റമോള്‍ സ്വയം ഉപയോഗിക്കരുത്. പനിയും വേദനയും കുറഞ്ഞില്ലെങ്കില്‍, അതിനര്‍ത്ഥം മറ്റ് ചില അണുബാധകളോ അല്ലെങ്കില്‍ മറ്റ് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കേണ്ട അവസ്ഥകളോ ഉണ്ടാകാം എന്നാണ്. താല്‍ക്കാലിക ആശ്വാസം തേടുന്നത് യഥാര്‍ത്ഥ രോഗത്തെ ചികിത്സിക്കുന്നതിന് പകരം അതിനെ മൂടിവയ്ക്കുന്നതിന് തുല്യമായേക്കാം.

വിറ്റാമിന്‍, മിനറല്‍ സപ്ലിമെന്റ് തുടങ്ങിയവ കഴിക്കുന്നത് പോലെയാണ് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത്. ഏതൊരു മരുന്നിനും മുന്നറിയിപ്പുകളുണ്ടെന്നും പാരസെറ്റാമോള്‍ ഉപയോഗത്തിലും പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരള്‍, വൃക്കകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളെ ഹാനികരമായി ബാധിക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme